Attention Please _
Explanation of the disadvantage of adding titles to the name of the Spark database-Circular in Latest News| Last date to file Fourth Quarter E TDS Return is May 31. The last date to Download Form 16 is May 31 and so try to file TDS statement before May 15 (Latest version of RPU is 1.9.)
ghsmuttomblog.. Search for GOs in related websites here..

Spark



Spark Increment  Sanction       SPARK - Web site
Promotion in spark - Help File
Online Leave Application in spark
An employee suspended - How enter the suspension in SPARK?
         VIEW
Leave Surrender
How to Prepare TR 59 C for SPARK
Instructions to  Generate bills of Gazetted  Officers by DDO
Spark Guide in ENGLISH
         VIEW
Spark-Orders
         VIEW
Spark-Circular
         VIEW
Spark-Downloads
         VIEW
Spark-Forms
SPARK Online Leave Management System
SPARK Software updates
         VIEW
Spark Manual for SDO"S
         VIEW
Spark  Simple User Guide
         VIEW
spark user Manual (simple & important)
            DOWNLOAD
SPARK HELP (new)
Onam-Bonus, Allowance & Advance Processing
          VIEW
NPS  Arrear  Preparation in SPARK
G O-Dies- non
      VIEW

Leave Entry and Earned Leave Surrender  Preparation
       VIEW
DIES-NON ENTRY      VIEW
Proffesional Tax , Festival Advance , Festival Allowance -Processing
      VIEW
Bonus Processing
       VIEW
Professional Tax Calculation
       VIEW
Online Property returns for spark
സാലറി സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കുന്ന വിധം
സ്പാര്‍ക്ക്  വിശേഷങ്ങള്‍
How to Transfer an Employee in SPARK
Completing data entry and locking fields in SPARK.Directions
        VIEW
 LEAVE  SURRENDER  IN SPARK ( SDO)
         VIEW
HPL on SPARK [SDO]
        VIEW
SPECIAL  FESTIVAL  ALLOWANCE - ONAM  ADVANCE PROCESSING OF SDO
        VIEW
PAY REVISION FOR SPARK
SPARK e-submission Points
സ്പാർക്കിൽ  ഇ-സബ്മിഷൻ error വന്നാൽ 
         VIEW
ഡി.എ അരിയർ സ്പാർക്കിൽ പ്രൊസസ്സ് ചെയ്യാൻ സാധിക്കാത്തതാണെങ്കിൽ
SALARY  THROUGH   BANK  ACCOUNT
             VIEW    
സാലറി ബില്ലുകളുടെ ഇ-സബ്മിഷന്‍  എങ്ങനെ നൽകാം
        VIEW
Change of DDO/Nomination Application Form-Form No:3
        VIEW
Setting Controlling Officer Application Form-   Form No:5
        VIEW
Pay Revision in SPARK ( Tutorial )
spark  Authorization letter format to start the Bank account-word/pdf
       VIEW
Non salary Claim for DDO-Spark Help File
       VIEW
Non salary Claim for SDO-Spark Help File
       VIEW
സ്പാര്‍ക്കില്‍  പാസ്‍വേര്‍ഡ് റീസെറ്റ് ചെയ്യാം
       VIEW
SPARK Form No: 4 -SDO Authentication 
       VIEW
Pay Revision anomaly in SPARK
       VIEW
Dies non entry in spark
Professional Tax Processing
Generate Employee ID Card for Spark
Tips for Photo resizing
       VIEW
SPARK  Photo resizing  for online -Link-1 , Link -2

 SPARK DOUBTS
 QUESTION AND ANSWERS
Q:1  Retired ആയ ജീവനക്കാരന്റെ PEN ഉപയോഗിച്ച് Salary Bill പ്രോസസ് ചെയ്യാന്‍ കഴിയുന്നില്ല.
An:റിട്ടയേഡ് ആയ ജീവനക്കാരന്റെ PEN ഉപയോഗിച്ച് Salary Bill പ്രോസസ് ചെയ്യാന്‍ കഴിയില്ല. Retired ചെയ്യുന്ന DDO കോഡ് മറ്റൊരു ജീവനക്കാരന് നല്‍കുകയാണ് വേണ്ടത്. DDO Change എന്ന ഓപ്ഷനിലൂടെ ഇത് ചെയ്യാം. വരുന്ന മാസങ്ങളില്‍ റിട്ടയേര്‍ഡ് ആകുന്ന ജീവനക്കാരന്റെ Salary മറ്റ് ജീവനക്കാരോടൊപ്പം പ്രോസസ് ചെയ്യാന്‍ കഴിയാറില്ല. എന്നാല്‍ പ്രസ്തുത ജീവനക്കാന്റെതു മാത്രമായി Salary പ്രോസസ് ചെയ്യാം.  റിട്ടയേര്‍ഡ് ആകുന്ന ജീവനക്കാരന്റെ Salary മറ്റ് ജീവനക്കാരോടൊപ്പം തന്നെ പ്രോസസ് ചെയ്യേണ്ടതുണ്ടെങ്കില്‍ Retirement Date മാറ്റിക്കൊടുത്താല്‍ മതിയാകും.(എയിഡഡ് സ്കൂളുകള്‍ക്ക് ഇങ്ങനെ ചെയ്യണമെങ്കില്‍ AEO/DEO ഓഫീസില്‍ നിന്ന് ഡാറ്റ  Unlock ചെയ്തുകിട്ടേണ്ടതുണ്ട്) Bill Process ചെയ്തതിനു ശേഷം ശരിയായ Retirement Date കൊടുക്കാന്‍ മറക്കരുത്. 
Q:2 Pay Revision നല്‍കിയതിനു ശേഷം DA Arrear പ്രോസസ് ചെയ്തപ്പോള്‍ മൈനസ് തുക കാണിക്കുന്നു.? 
An: Salary Matters -> Pay Revision 2009 -> Pay Revision Fixation എന്ന ഓപ്ഷന്‍ എടുത്ത് പ്രസ്തുത ജീവനക്കാരന്റെ ഓപ്ഷന്‍ തിയതി നല്‍കി Confirm Details, Compute എന്നിവ നല്‍കി Update click ചെയ്യുക. തുടര്‍ന്ന് Arrear Bill പ്രോസസ് ചെയ്താല്‍ ബില്ല് ശരിയായി വരുന്നതായി കാണാം. റിവൈസ്ഡ് സ്കെയിലിൽ അരിയർ ബില്ലോ സാലറി ബില്ലോ പ്രൊസസ്സ് ചെയ്ത് Encashmet Details കൊടുത്തു കഴിഞ്ഞാൽ പിന്നെ Pre Revised സ്കെയിലിലേക്ക് മാറാനാകില്ല. ചെയ്യണമെന്നുണ്ടെങ്കില്‍ സ്പാര്‍ക്ക് ഓഫീസുമായി ബന്ധപ്പെടണം.  
Q:3 Employees Details ലോക്കു ചെയ്യാന്‍ വേറെ പാസ്സ് വേഡ് ആവശ്യമുണ്ടോ ? 
An: യഥാര്‍ഥത്തില്‍ DDO, Controlling Officerഎന്നിവര്‍ വെവ്വേറെ ചുമതലയുള്ളവരാണ്. ഇപ്പോഴത്തെ നിലയ്ക്ക് DDO യെ തന്നെ Controlling Officer അക്കുന്നതു കൊണ്ട് വേറെ പാസ്സ് വേഡ് വേണമെന്നില്ല. ഇപ്പോഴത്തെ DDO യുടെ PEN ഉപയോഗിച്ച് ലോക്ക് ചെയ്യാവുന്നതാണ്.
Q:4 Employees Data ലോക്കു ചെയ്താല്‍ അണ്‍ ലോക്കു ചെയ്യാന്‍ സാധിക്കുമോ ?
An: Administration -> Unlock Employee Record എന്ന ഓപ്ഷന്‍ വഴി ഇതു ചെയ്യാം. Unlock ചെയ്യാനുള്ള കാരണം കാണിക്കണം.  (എയിഡഡ് സ്കൂളുകള്‍ക്ക് ഇങ്ങനെ ചെയ്യണമെങ്കില്‍ AEO/DEO ഓഫീസുമായി ബന്ധപ്പെടണം)
Q:5 എതൊക്കെ Data യാണ് ലോക്കു ചെയ്യേണ്ടത് ?
An: Administration -> Lock Employee Record ല്‍ കാണുന്ന എല്ലാ കാര്യങ്ങളും ലോക്കു ചെയ്യേണ്ടതാണ്.
Q:6  Upload ചെയ്ത Photo മാറ്റി മറ്റൊരു ഫോട്ടോ നല്‍കാന്‍ എന്തു ചെയ്യണം ?
An: Administration -> Edit Employee Record വഴി ഇതു ചെയ്യാന്‍ കഴിയില്ല. ഫോട്ടോ Edit ചെയ്യാന്‍ Service Matters -> Personal Details എന്ന ഓപ്ഷന്‍ എടുത്ത് ജീവനക്കാരനെ സെലക്ട് ചെയ്ത് ഫോട്ടോ എഡിറ്റ് ചെയ്യാം.  (എയിഡഡ് സ്കൂളുകള്‍ക്ക് ഇങ്ങനെ ചെയ്യണമെങ്കില്‍ AEO/DEO ഓഫീസില്‍ നിന്ന് ഡാറ്റ  Unlock ചെയ്തുകിട്ടേണ്ടതുണ്ട്)
Q:7 Date of Joining in Govt. Service , Date of joining in the Dept. എന്നിവ എന്താണ് നല്‍കേണ്ടത് ?
An: ഏറ്റവും ആദ്യത്തെ സര്‍വ്വീസ് തന്നെ രണ്ടിടത്തും നല്‍കുന്നതാണ്. ഇപ്പോള്‍ നല്ലത്.
Q:8 ലീവ് അക്കൗണ്ടില്‍ വിവരങ്ങള്‍ ചേര്‍ത്ത് Save ചെയ്യാന്‍ ശ്രമിക്കമ്പോള്‍ Proceed ബട്ടണ്‍ Active ആകുന്നില്ല ?
An: Edit Employee Record വഴി ജീവനക്കാരനെ സെലക്ട് ചെയ്ത് മുകളിലുള്ള Leave Account എടുക്കമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇതിനു പകരം Service Matters -> Leave -> Leave Account എടുത്ത് ജീവനക്കാരനെ സെലക്ട് ചെയ്താല്‍ Proceed ബട്ടണ്‍ Active ആയിരിക്കുന്നതു കാണാം.
 Q:9 ജീവനക്കാരന്റെ Salary Details ല്‍ ചേര്‍ക്കുന്ന Deductions ന്റെ കാലാവധി തീരുമ്പോള്‍ പ്രസ്തുത ഡിഡക്ഷന്‍സ് Delete ചെയ്യേണ്ടതുണ്ടോ ?
An: Deductions ചേര്‍ക്കുമ്പോള്‍ From date ഉം To date ഉം നല്‍കുകയാണ് നല്ലത്. To date നല്‍കുകയാണെങ്കില്‍ പ്രസ്തുത തിയതി വരെ മാത്രമേ Deduction നടക്കുകയുള്ളൂ. മാത്രമല്ല Deduction history പിന്നീട് കാണുകയും ചെയ്യാം.

Q:10 Benefit Details ചേര്‍ക്കുമ്പോള്‍ Sum Assured എന്ന കോളം പൂരിപ്പിക്കാതെ Save ചെയ്യാന്‍ പറ്റുന്നില്ല.
An: GPF, KASEPF, GIS, SLI തുടങ്ങിയ  പല സ്കീമുകള്‍ക്കും Sum Assured കൃത്യമായി നല്‍കാന്‍ കഴിയില്ല. ഇങ്ങനെ വരുമ്പോള്‍ Sum Assured എന്ന കോളത്തില്‍ 0 നല്‍കി Insert ചെയ്യാവുന്നതാണ്.
Q:11 Aided സ്കൂളില്‍ PEN ലഭിച്ച ഒരു ജീവനക്കാന്‍ ഗവ സര്‍വ്വീസിലേക്ക് വരുമ്പോള്‍ പുതിയ PEN എടുക്കേണ്ടതുണ്ടോ ?
An: Aided സ്കൂളില്‍ നിന്നും പുതിയ ഗവ സ്കൂളിലേക്ക് ട്രാന്‍സഫര്‍ ചെയ്യുകയാണ് വേണ്ടത്. പുതിയ PEN എടുക്കേണ്ടതില്ല.
Q:12 സ്പാര്‍ക്കിലൂടെ സാലറി എടുക്കുന്നത് ഇടക്ക് നിര്‍ത്തിയതിനു ശേഷം മാനുവല്‍ ആയാണ് 3 മാസം ബില്ല് ചെയ്തത്. വീണ്ടും സ്പാര്‍ക്കിലൂടെ ബില്ല് എടുക്കാന്‍ എന്തു ചെയ്യണം ?
An: Break വന്ന മാസത്തെ ഓരോരുത്തരുടേയും Pay മാനുവല്‍ ഡ്രോണ്‍ വഴി നല്‍കണം. ഇന്‍ക്രിമെന്റ്, ഗ്രേഡ് പ്രമോഷന്‍, Last Pay Change date, Next Increment date തുടങ്ങിയ അപ്ഡേഷനുകള്‍ വരുത്തിയിരിക്കണം. (Last Pay Change date, Next Increment date തുടങ്ങിയ അപ്ഡേഷനുകള്‍ എയിഡഡ് സ്കൂളുകള്‍ക്ക് ചെയ്യണമെങ്കില്‍ AEO/DEO ഓഫീസില്‍ നിന്ന് ഡാറ്റ  Unlock ചെയ്തുകിട്ടേണ്ടതുണ്ട്)
Q:13 Arrear Bills (Salary Arrear, DA Arrear എന്നിവ) പ്രോസസ് ചെയ്യാന്‍ കഴിയുന്നില്ല ?
An: അരിയര്‍ പ്രോസസ്സ് ചെയ്യണമെങ്കില്‍ ആദ്യം നമ്മുടെ സാലറി ഡീറ്റയില്‍സ് സ്പാര്‍ക്കില്‍ വേണം. അതായത് നമ്മള്‍ എന്ന് മുതലാണോ സ്പാര്‍ക്കില്‍ ബില്‍ ചെയ്യാന്‍ തുടങ്ങിയത് അത് മുതലുള്ള അരിയറുകള്‍ മാത്രമേ നമുക്ക് എടുക്കാന്‍ സാധിക്കൂ. അതുകൊണ്ട് സ്പാര്‍ക്കില്‍ സാലറി ഡീറ്റൈല്‍സ് ഇല്ലെങ്കില്‍ ഉണ്ടോ എന്ന് പരിശോധിക്കാന്‍ - Salary Matters ->  Drawn Salary വഴി നോക്കുക.
Salary Matters -> Manually Drawn വഴി അത് നല്‍കിയതിനു ശേഷം അരിയറുകള്‍ പ്രോസസ് ചെയ്യുക.

Q:14 HRA തെറ്റായിട്ടാണ് വരുന്നതെങ്കില്‍ നമുക്ക് തിരുത്താന്‍ കഴിയുമോ  ?
An: ഓഫീസ് സെറ്റ് ചെയ്യുന്ന സമയത്ത് HRA Class നോക്കിയിട്ടാണ് HRA സെറ്റു ചെയ്യുന്നത്. ഇതില്‍ മാറ്റം വരുത്തണമെങ്കില്‍ സ്പാര്‍ക്കിലേക്ക് മെയില്‍ ചെയ്യണം
Q:15 സ്പാര്‍ക്ക് ബില്ലില്‍ ജീവനക്കാരുടെ പേരുകള്‍ വരുന്നത് ക്രമത്തിലല്ല .ഇത് ക്രമത്തിലാകാന്‍ എന്തു ചെയ്യണം ?
An: PEN ന്റെ ആരോഹണ ക്രമത്തിലാണ് ഇപ്പോള്‍ വരുന്നത്. ഏതു ക്രമത്തിലാണോ വേണ്ടത് അതു സൂചിപ്പിച്ചു കൊണ്ട് സ്പാര്‍ക്കിലേക്ക് മെയില്‍ ചെയ്യുക മാത്രമേ മാര്‍ഗമുള്ളൂ
Q:16 DDO ആയിരുന്ന Headmaster മറ്റൊരു വിദ്യാലയത്തിലേക്ക് സ്ഥലം മാറ്റം കിട്ടിയാല്‍ DDO യുടെ ചാര്‍ജ് മാറ്റാന്‍ എന്തൊക്കെ ചെയ്യണം  ?
An: DDO ചേയ്ഞ്ച് ചെയ്യുകയാണ് ആദ്യം വേണ്ടത്  .അതിനു ശേഷം പുതിയതായി വന്ന DDO യ്ക്ക് Establishment Interface കിട്ടുന്നതിനു വേണ്ടി SPARK Help Desk മായി ബന്ധപ്പെടണം. തുടര്‍ന്ന് ട്രാന്‍സ്ഫര്‍ ചെയ്യാം. Establishment Interface കിട്ടിയാലേ ട്രാന്‍സ്ഫര്‍ ചെയ്യാനും, ബില്ല് പ്രോസസ് ചെയ്യാനും മറ്റും സാധിക്കുകയുള്ളൂ .
Q:17 An employee has two  PEN. How to remove duplicate PEN of this employee ?
An: ഒരിക്കല്‍ Create ചെയ്ത PEN പിന്നീട് സാധാരണ യൂസര്‍ക്ക് റിമൂവ് ചെയ്യാന്‍ കഴിയില്ല. സ്പാര്‍ക്ക് Help Desk ലേക്ക് അറിയിക്കുക.
Q:18 How to add GPAI deduction to all employees of an office ?
An: GPAI പോലുള്ള ഡിഡക്ഷന്‍സ് എല്ലാ ജീവനക്കാര്‍ക്കും ഒരേ പോലുള്ളതാണ്. ഇത്തരം ഡിഡക്ഷന്‍സ് ഓരോ ജീവനക്കാരനേയും സെലക്ട് ചെയ്ത് നല്‍കേണ്ടതില്ല. Salary Matters -> Changes in the month -> Deductions -> Deduction to all എന്ന ഓപ്ഷന്‍ വഴി ചെയ്യാം
Q:19 Onam Bonus Calculation നടത്താന്‍ വേണ്ടി Bonus Calculation പേജ് എടുക്കുമ്പോള്‍ Bonus ന് അര്‍ഹരായ ചിലരുടെ പേരുകള്‍ കാണുന്നില്ല ?
An: പേരുകള്‍ കാണാത്തതിനു കാരണം കഴിഞ്ഞ ഒരു വര്‍ഷത്തെ സാലറി സ്പാര്‍ക്കില്‍ ഇല്ലാത്തതാണ്. കഴിഞ്ഞ ഒരു വര്‍ഷത്തെ സാലറി സ്പാര്‍ക്കില്‍ ഉണ്ടോ എന്ന് പരിശോധിക്കാന്‍ Salary Matters -> Drawn Salary Details എടുത്ത് നോക്കാവുന്നതാണ്. ഇല്ലെങ്കില്‍ Manually Drawn എന്ന സൗകര്യം ഉപയോഗിച്ച് മുന്‍ മാസങ്ങളിലെ സാലറി സ്പാര്‍ക്കില്‍ ചേര്‍ത്ത ശേഷം ബില്ല്  പ്രോസസ് ചെയ്യാവുന്നതാണ്.
Q:20 Encashment Details ല്‍ ബില്‍ ടൈപ്പ് സെലക്ട് ചെയ്യാന്‍ കഴിയുന്നില്ല ?
An: Encashment Details നല്‍കാതെ  കൂടുതല്‍ കാലം ബില്ലുകള്‍ പ്രോസസ് ചെയ്ത് കിടന്നാല്‍ പ്രസ്തുത ബില്ല് Hide ആയി മാറുന്നതാണ്. പിന്നീട് അവ സെലക്ട് ചെയ്യാനോ Encashment Details നല്‍കാനോ കഴിയില്ല. ഇങ്ങനെ വരുമ്പോള്‍ സ്പാര്‍ക്ക് ഹെല്‍പ്പ് ഡെസ്കുമായി ബന്ധപ്പെടണം.
Q:21 Other allowances ല്‍ നല്‍കുന്നവ Terminate ചെയ്തെങ്കിലും ബില്‍ പ്രോസസ് ചെയ്യുമ്പോള്‍ വീണ്ടും Amount കാണിക്കുന്നതിനു കാരണം.
An: Termination Date നല്‍കുന്നത് ശരിയല്ലാത്തതു കൊണ്ടാണിത്. Amount മുഴുവനായി Terminate ചെയ്യണമെങ്കില്‍ തന്മാസത്തിന്റെ അവസാനത്തെ തിയതി Termination date ആയി നല്‍കുക. Remove allowance from all എന്ന ഓപ്ഷന്‍ ഉപയോഗിച്ചും ഇത് ചെയ്യാം. (Salary Matters -> Changes in the month -> Allowances -> Remove from all)
Q:22 bill പ്രോസസ്സ് ചെയ്തതിനുശേഷം HPL വന്നാല്‍ spark ല്‍ എന്തുചെയ്യും
An: bill cancell ചെയ്ത് HPL ചേര്‍ത്ത് വീണ്ടും പ്രോസസ്സ് ചെയ്യണം
Q:23 DA Arrear മാനുവലി ഡ്രോണ്‍ വഴി നല്‍കുമ്പോള്‍ ഡിഡക്ഷന്‍സ് നല്‍കണോ ?
An: ആ പേജിലെ എല്ലാ വിവരങ്ങളും നല്‍കണം.
Q:24 Earned Leave തയ്യാറാക്കുമ്പോള്‍ 8 ദിവസത്തെ അവധിക്കാലത്തെ പരിശീലനത്തില്‍ പങ്കെടുത്ത ഒരു അദ്ധ്യാപകന് No of Days എത്ര കൊടുക്കണം.
An: 4
 
Q:25 Encashment Details ല്‍ ബില്‍ ടൈപ്പ് സെലക്ട് ചെയ്യാന്‍ കഴിയുന്നില്ല ?
An: Encashment Details നല്‍കാതെ  കൂടുതല്‍ കാലം ബില്ലുകള്‍ പ്രോസസ് ചെയ്ത് കിടന്നാല്‍ പ്രസ്തുത ബില്ല് Hide ആയി മാറുന്നതാണ്. പിന്നീട് അവ സെലക്ട് ചെയ്യാനോ Encashment Details നല്‍കാനോ കഴിയില്ല. ഇങ്ങനെ വരുമ്പോള്‍ സ്പാര്‍ക്ക് ഹെല്‍പ്പ് ഡെസ്കുമായി ബന്ധപ്പെടണം. ആവശ്യമില്ലാത്ത് ബില്ലുകള്‍ ഉടന്‍ തന്നെ Delete ചെയ്യുന്നതാണ് നല്ലത്.

Q:26 Other allowances ല്‍ നല്‍കുന്നവ Terminate ചെയ്തെങ്കിലും ബില്‍ പ്രോസസ് ചെയ്യുമ്പോള്‍ വീണ്ടും Amount കാണിക്കുന്നതിനു കാരണം.
An: Termination Date നല്‍കുന്നത് ശരിയല്ലാത്തതു കൊണ്ടാണിത്. Amount മുഴുവനായി Terminate ചെയ്യണമെങ്കില്‍ തന്മാസത്തിന്റെ അവസാനത്തെ തിയതി Termination date ആയി നല്‍കുക. Remove allowance from all എന്ന ഓപ്ഷന്‍ ഉപയോഗിച്ചും ഇത് ചെയ്യാം. (Salary Matters -> Changes in the month -> Allowances -> Remove from all)
Q:27 LWA(Leave Without Allowance) ചേര്‍ത്തിട്ടും Salary പ്രോസസ് ചെയ്യുമ്പോള്‍ LWA Amount കട്ട് ചെയ്തതായി കാണുന്നില്ല.
An: LWA to date ഒരു മാസത്തില്‍ കൂടുതല്‍ നല്‍കിയാല്‍ മുഴുവന്‍ ദിവസത്തെയും ബില്ല് പ്രോസസ് ചെയ്തു വരുംന്നതായി കാണിന്നുണ്ട്. Leave Entry യില്‍ LWA ചേര്‍ക്കുമ്പോള്‍ ഒരു മാസം മാത്രമായി എന്റര്‍ ചെയ്താല്‍ ഈ പ്രശ്നം പരിഹരിക്കാന്‍ സാധിക്കും ഉദാഹരണമായി 01-04-2013 മുതല്‍ 15-06-2013 വരെ ഒരാള്‍ LWA ആണെങ്കില്‍  മൂന്ന് മാസങ്ങളായി ലീവ് എന്റര്‍ ചെയ്യാം. 01-04-2013 to 30-04-2013, 01-05-2013 to 31-05-2013 , 01-06-2013 to 15-06-2013 എന്നിങ്ങനെ...
Q:28 Onam Advance Recovery Processing എങ്ങനെയാണ് ?
An: Salary Matters -> Changes in the month -> Loans -> Excempt recovery
1. Recovery start month and year(ഏത് മാസം മുതല്‍  റിക്കവറി തുടങ്ങണം)
2. No of Instalments (എത്ര മാസങ്ങള്‍ കൊണ്ടാണ് അടച്ചു തീര്‍ക്കേണ്ടത് )‌
3. Include all emp.with basic less than (Pay എത്ര രൂപയില്‍ കുറവുള്ളവര്‍ക്കാണ് Loan പ്രോസസ്സ് ചെയ്യേണ്ടത് )
4. Select employee ബട്ടണ്‍ ക്ലിക്ക് ചെയ്ത് അര്‍ഹരായവരെ സെലക്ട് ചെയ്യുക.   
5. Confirm ചെയ്യുക. 

Q:29 ഒരു മാസം GPF അഡ്വാന്‍സ് ഫ്രീസ് ചെയ്തു. അടുത്ത മാസം രണ്ടു മാസത്തെ റിക്കവറി ഒന്നിച്ചു വന്നാല്‍ എന്തു ചെയ്യണം ?
An: Salary Matters -> Changes in the month -> Loans -> Loan Details എടുത്ത് Loan Close ചെയ്ത ശേഷം പുതിയ ലോണ്‍ കൊടുക്കുക. 
Q:30 സാലറി ബാങ്ക് വഴിയാക്കാന്‍ Salary Detailsല്‍ ബാങ്കിന്റെ വിവരങ്ങള്‍ നല്‍കാന്‍ കഴിയാത്തതിനു കാരണം
An: Salary Matters -> Changes in the month -> Present Salary വഴിയാണ് ബാങ്ക് വിവരങ്ങള്‍ നല്‍കേണ്ടത്. Salary matters -> Pay Revision -> Pay Revision 2009 Editing വഴി ചെയ്യുമ്പോഴാണ് ബാങ്ക് വിവരങ്ങള്‍ കാണാത്തത്.
Q:31 ട്രാന്‍സ്ഫര്‍ ആയി വന്നയാളുടെ ബില്ല് പ്രോസസ് ചെയ്തപ്പോള്‍ HRA തെറ്റായി കാണിക്കുന്നു.
An: മുമ്പത്തെ ഓഫീസിന്റെ HRA സ്കെയില്‍ വ്യത്യസ്തമായിരിക്കും.. റിലീവിങ് തിയതിയും ജോയിനിങ് തിയതിയും പരിശോധിച്ച് തെറ്റുണ്ടെങ്കില്‍ Service History എഡിറ്റ് ചെയ്ത് ശരിയായ തിയതികള്‍ നല്‍കിയാല്‍ മതി.
Q:32 Increment  sanction ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ , Increment Sanction failed.Related data is exit in the service history എന്ന എറര്‍ മെസ്സേജ് കാണിക്കുന്നു.
An: Last Pay change date ഉള്‍പ്പെടുന്ന തിയ്യതി സര്‍വ്വീസ് ഹിസ്റ്ററിയില്‍ ഉള്ളതു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. Service Matters -> Personal Details എടുത്ത് Service History യിലെ അവസാനത്തെ എന്‍ട്രി ഡിലീറ്റ് ചെയ്താല്‍ മതി.
Q:33 ഒരു ജീവനക്കാരന്റ കഴിഞ്ഞ കുറെ മാസങ്ങളിലെ സാലറി ഇപ്പോഴാണ് Sanction ആയത്. സ്പാര്‍ക്കില്‍ ഇത് എങ്ങനെ പ്രോസസ് ചെയ്യാം.
An: Salary matters > Processing>multiple month salary>multiple month salary Processing
Q:34 Increment Sanction ചെയ്യാന്‍ Employee യുടെ പേര് കാണുന്നില്ല.
An: ജീവനക്കാരന്റെ പേര് കാണാത്തതിന് പല കാരണങ്ങളുണ്ട്. 1. പ്രസ്തുത ജീവനക്കാരന്‍ സെലക്ട് ചെയ്ത ബില്‍ ടൈപ്പില്‍ (Est Bill UPSA, Est Bill HSA etc....)പെടാത്തതു കൊണ്ടായിരിക്കാം. 2. Increment date ശരിയല്ലാത്തതു കൊണ്ടായിരിക്കും. 3. ജീവനക്കാന്റെ ഇപ്പോള്‍ കിടക്കുന്ന Scale of Pay തെറ്റായിട്ടായിരിക്കും എന്റര്‍ ചെയ്തിട്ടുണ്ടാവുക. Service Matters -> Personal Details -> Present service details എടുത്ത്  Designation മാറ്റി കൊടുത്ത് Scale of Pay ശരിയാക്കാം.
Q:35 Transfer ആയി വന്ന വ്യക്തിയുടെ സാലറി Part Salary ആയി പഴയ ഓഫീസില്‍ പ്രോസസ് ചെയ്തു. ബാക്കി പുതിയ ഓഫീസില്‍ പ്രോസസ് ചെയ്യാന്‍ പറ്റുന്നില്ല. 'An unexpected error occured ...... എന്നമെസ്സേജ് വന്നുകൊണ്ടിരിക്കുന്നു.
An: 1. Loan Freeze ചെയ്തിട്ടുണ്ടോ എന്ന്  നോക്കാം.
2. LWAഈ കാലഘട്ടത്തല്‍ ചേര്‍ത്തിട്ടുണ്ടോ എന്ന് നോക്കാം.
3. Basic pay യില്‍ പുതിയ ഓഫീസില്‍ മാറ്റം വന്നിട്ടുണ്ടോ എന്ന് പരിശോധിക്കാം. ഉണ്ടെങ്കില്‍ Pay Revision Editing വഴി Edit ചെയ്ത് ബില്ല് പ്രോസസ് ചെയ്യാം.

Q:36 DA Arrear മെര്‍ജ് ചെയ്യാന്‍ കഴിയുന്നില്ല.
An: ഒരേ DA arrear തന്നെ പല തവണ Process/Merge ചെയ്ത്  Cancel ചെയ്ത് വീണ്ടും Process ചെയ്യുമ്പോള്‍ അതിന്റെ കോപ്പി Allowance history യില്‍ കിടക്കുന്നുണ്ടാകും. അങ്ങനെ വരുമ്പോള്‍ വീണ്ടും merge ചെയ്യാന്‍ അനുവദിക്കില്ല. Allowance history യില്‍ നിന്നും പ്രസ്തുത Entry delete ചെയ്ത് Merge ചെയ്താല്‍ മതി.
Q:37 DAഅരിയര്‍ ബില്ല് എടുത്തപ്പോള്‍ സാലറിയുടെ DA അരിയര്‍ കിട്ടി EL Surrender DA അരിയര്‍ കൂടി കിട്ടാന്‍ എന്തു ചെയ്യണം.
An: നേരിട്ട് ടൈപ്പ് ചെയ്ത് കൊടുത്താല്‍ മതി.  DA Arrear മാനുവലായി കണ്ടു പിടിച്ച്  salary matters ->deduction ->deduction ല്‍ Arrear PF ലും  salary matters ->Changes in the month -> Present salary ല്‍ Allowances other than HRA ല്‍ Arrear DA Adnl. ലും കണ്ടു പിടിച്ച Amount കൊടുത്ത് ബില്ല് പ്രോസസ് ചെയ്താല്‍ സാലറി മെയിന്‍ ബില്ലില്‍ വരും. എന്നാല്‍ ഇങ്ങനെ ചെയ്യുമ്പോള്‍ Due/Drawn statement വേറെ തയ്യാറാക്കേണ്ടിവരും. Deductions ല്‍ നല്‍കുമ്പോള്‍ From, To date നല്‍കേണ്ടതില്ല.
Q:38 Confirm Encashment Details  ?
An:സാധാരണ ബില്ലുകളില്‍ Bill No, Cash Amount, Encashment Date, `TC Amount, POC No എന്നിവ മാത്രം നല്‍കിയാല്‍ മതി. ബില്ലിലെ Amount ചെക്ക് ആയിട്ടാണ് മാറുന്നതെങ്കില്‍ Cheque Amount ല്‍ നല്‍കണം. പണമായി മാത്രം മാറിയെടുക്കുന്ന തുകയാണ് Cash Amount ല്‍ നല്‍കേണ്ടത്. ട്രഷറികള്‍ സാധാരണയായി ഡിഡക്ഷന്‍സ് എല്ലാം Transfer Credit ചെയ്യുകയാണ് പതിവ്. അതുകകൊണ്ട് എല്ലാ ഡിഡക്ഷന്‍സും ചേര്‍ത്ത് TC Amount ല്‍ നല്‍കിയാല്‍ മതി.
RBR: Reserve Bank Remittance -
TC: Transfer Credit

Q:39 Pay Revision Arrear അരിയറിന്റെ കൂടെ DA Arrear പ്രോസസ് ചെയ്യാന്‍ കഴിയുമോ ?
An: കഴിയില്ല. ആദ്യം Pay Revision Arrear പ്രോസസ് ചെയ്ത് ട്രഷറിയില്‍ Submit ചെയ്തതിനു ശേഷം അടുത്ത മാസം DA Arrear Process ചെയ്താല്‍ മതി.
Q:40 Manually Drawn option ല്‍ എങ്ങനെയാണ് തുക നല്‍കേണ്ടത് ?
An: മുമ്പ് ബില്ലു വഴി മാറിയെടുത്ത തുക അതേ പടിയാണ് ഇവിടെ നല്‍കേണ്ടത്. മറ്റ് കാല്‍കുലേഷന്‍സ് ഒന്നും മാനുവലി ഡ്രോണില്‍ നല്‍കേണ്ടതില്ല.
Q:41 Batch Dies non വഴി Dies non ചേര്‍ത്താല്‍ Leave Entry യില്‍ Dies non ചേര്‍ക്കണോ ?
An: ചേര്‍ക്കേണ്ടതില്ല. പക്ഷേ batch dies non ഓപ്ഷന്‍ വഴി ചേര്‍ത്തിട്ടും ചിലപ്പോള്‍ Leave Entry യില്‍ Dies non വരുന്നതായി കാണുന്നില്ല. അതായത് Batch dies non വഴി ചേര്‍ത്താലും Leave Entry യില്‍ Dies Non കയറിയിട്ടുണ്ടോ എന്ന് പരിശോധിക്കുന്നത് നന്നായിരിക്കും.
Q:42 GPF, KASEPF തുടങ്ങിയവയുടെ ലോണുകള്‍ അടച്ചു തീരുന്നതിനു മുമ്പ് പുതിയ ലോണ്‍ എടുക്കുമ്പോള്‍ എങ്ങനെയാണ് സ്പാര്‍ക്കില്‍ ചേര്‍ക്കേണ്ടത് ?
An: ഇങ്ങനെ വരുമ്പോള്‍ പഴയ ലോണ്‍ ക്ലോസ്സ് ചെയ്ത് പുതിയ ലോണ്‍ എടുക്കുകയാണ് വേണ്ടത്. പുതിയ ലോണ്‍ എന്നു പറയുന്നത് പഴയ ലോണിന്റെ ബാക്കിയുള്ള തുകയും പുതിയതായി എടുക്കുന്ന തുകയും കൂടിച്ചേര്‍ന്നതായിരിക്കും. ഈ തുകയുടെ അനുബന്ധമായ മറ്റ് വിവരങ്ങളുമാണ് നല്‍കേണ്ടത്.
Q:43 ഒരാളുടെ Deductions നല്‍കുമ്പോള്‍ Deductions ന്റെ Serial Number എങ്ങനെയാണ് നല്‍കേണ്ടത് ?
An: Deductions ന്റെ Serial Number എന്നാല്‍ ഒന്നിച്ച് സീരിയല്‍ നമ്പര്‍ കൊടുക്കലല്ല. ഓരോ Deductions നും Serial Number നല്‍കണം. ഉദാഹരണമായി ഒരു ജീവനക്കാരന് 5 LIC deductions ഉണ്ടെങ്കില്‍ 1,2,3,4,5 എന്നിങ്ങനെ നല്‍കാം. അതേ ജീവനക്കാരന് 3 SLI deductions ഉണ്ടെങ്കില്‍ അതിനും 1,2,3 എന്നിങ്ങനെ നല്‍കാം. PF തുക വര്‍ദ്ധിപ്പിക്കുമ്പോള്‍ പുതിയതായി കൂട്ടിയ തുക പുതിയ ഐറ്റമായി ചേര്‍ക്കുകയാണ് വേണ്ടത്.
Q:44 part Time ജീവനക്കാര്‍ക്ക് HRA വരാതിരിക്കാന്‍ എന്തു ചെയ്യണം ?
An: Main menu -> Service Matters -> Personal Details -> Present Service Details -> Service Category 'State Sabodinate   എന്നതിനു പകരം Part Time Staff എന്നാക്കി മാറ്റിയാല്‍ മതി.
Q:45 സ്പാര്‍ക്കില്‍ User name , password ഇവ നല്‍കിയതിനു ശേഷം ഏതാനും അക്ഷരങ്ങളും ടൈപ്പ് ചെയ്യാന്‍ ആവശ്യപ്പെടാറുണ്ട്. ഇത് എന്തിനാണ് ?
An:പൊതുജനങ്ങളിൽ നിന്നും പ്രസിദ്ധപ്പെടുത്തലുകൾ സ്വീകരിക്കുന്ന വെബ്‌സൈറ്റുകളിൽ സ്വയം പ്രവർത്തിക്കുന്ന സങ്കേതങ്ങൾ ഉപയോഗിച്ച് അത്തരം വെബ്‌സൈറ്റുകളെ ദുരുപയോഗം ചെയ്യാറുണ്ട്. ഇത്തരം പ്രവൃത്തികൾ തടയുന്നതിനായി രൂപംനൽകിയ സങ്കേതം അഥവാ ചെറുപരീക്ഷണമാണ് കാപ്ച്ച അഥവാ കാപ്ച്ചാകോഡുകൾ. നിറങ്ങൾ ചേർത്തതോ വികലമാക്കിയതോ ആയ അക്ഷരങ്ങളും, അക്കങ്ങളും കലർന്ന എഴുത്തുകൾ പ്രസിദ്ധപ്പെടുത്തുന്നയാളെക്കൊണ്ട് വായിച്ചോ/കേട്ടിട്ടോ വെബ്‌പേജുകളിലേക്ക് പകർത്തി അത് വെബ്‌സർവറുകളിൽ വച്ച് പരിശോധിക്കുന്നു. രണ്ട് എഴുത്തുകളും സമാനമാണെങ്കിൽ പ്രസിദ്ധപ്പെടുത്തലുകൾ സ്വീകരിക്കുന്നു. അല്ലെങ്കിൽ വീണ്ടും ശ്രമിക്കുവാൻ ആവശ്യപ്പെടുന്നു. വാക്കുകൾ വികലാമായതിനാലും, വിവരങ്ങൾ വെബ്‌സർവറുകളിൽ നിന്നും വരുന്നതിനാലും കൃത്രിമ സങ്കേതം കൊണ്ട് ആ എഴുത്തുകൾ കണ്ടുപിടിക്കുവാൻ സാധിക്കുകയില്ല. 2000ൽ ലൂയിസ് വോൺ ആൻ, മാന്വേൽ ബ്ലം, നിക്കോളാസ് ജെ ഹോപ്പർ, ജോൺ ലാങ്ഫോർഡ് എന്നിവരാണ് കാപ്ച്ചയ്ക്ക് രൂപം കൊടുത്തത്. Capture എന്ന ഇംഗ്ലീഷ് പദത്തിൽ നിന്നുമാണ് Captcha രൂപം കൊണ്ടത്. "Completely Automated Public Turing test to tell Computers and Humans Apart" എന്നതിന്റെ ചുരുക്കമാണ് CAPTCHA. സ്പാര്‍ക്ക് CAPTCHAയില്‍ 'ഒ' ഉപയോഗിക്കാറില്ല 0(പൂജ്യം) ആണ് ഉപയോഗിക്കുന്നത്.(അവലംബം - വിക്കീപീഡിയ)
Q:46 Deductions ല്‍ Account Number ചേര്‍ത്തിട്ടുണ്ടെങ്കിലും PF Schedule ല്‍ Account Number കാണുന്നില്ല ?
An: Main Menu -> Service Matters -> Personal Details -> Present Service Details -> PF Number ചേര്‍ക്കുക.
Q:47 Daily Wages ന്റെ ശമ്പളം സ്പാര്‍ക്കിലൂടെ പ്രോസസ് ചെയ്യാന്‍ കഴിയാത്തത് എന്തുകൊണ്ടാണ് ?
An: Daily Wages staff പെര്‍മനന്റ് എംപ്ലോയി അല്ല. അതുകൊണ്ടു തന്നെ PEN ലഭിക്കില്ല. 
Q:48 Salary Arrear പ്രോസസ് ചെയ്യാന്‍ ബില്‍ ടൈപ്പ് സെലക്ട് ചെയ്തെങ്കിലും ജീവനക്കാരന്റെ പേര് കാണിക്കുന്നില്ല.
An: 1. Bill Type പരിശോധിക്കുക.(Salary Matters -> Changes in the month -> Present Salary)  2. Present Salary Confirm ചെയ്യുക.  (Salary Matters -> Changes in the month -> Present Salary) 3. Salary Arrear പ്രോസസ് ചെയ്യുന്ന കാലഘട്ടത്തിലെ സാലറി സ്പാര്‍ക്കിലൂടെ പ്രോസസ് ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കുക. പ്രോസസ് ചെയ്തിട്ടില്ലെങ്കില്‍ Manually Drawn വഴി തുകകള്‍ നല്‍കണം. 4. Date of Retirement പരിശോധിക്കുക. To Date റിട്ടയര്‍ ചെയ്യുന്ന മാസമാണെങ്കില്‍ ലിസ്റ്റില്‍ പേര് കാണിക്കില്ല. അങ്ങനെ വരുമ്പോള്‍ Date of retirement മാറ്റി നല്‍കി (Service Matters -> Personal Details -> Present Service Details -> Date of Retirement) Arrear Salary പ്രോസസ് ചെയ്യാം. പ്രോസസ് ചെയ്തു കഴിഞ്ഞതിനു ശേഷം ശരിയായ റിട്ടയര്‍മെന്റ് തിയതി നല്‍കിയിരിക്കണം.)
Q:49 ഒരു ജീവനക്കാരന് Increment നല്‍കാന്‍ മറന്നു പോയി. പിന്നീട് എങ്ങനെ കഴിഞ്ഞ Increment നല്‍കും.
An: 1. വിട്ടു പോയ Increment  കൃത്യമായി Service History യില്‍ ചേര്‍ക്കണം.  2. ഇപ്പോഴത്തെ Basic pay മാനുവലായി മാറ്റിക്കൊടുക്കണം (Salary matters -> Pay Revision 2000 -> Pay Revision Editing - Basic Pay) 3. Increment ചേര്‍ക്കാന്‍ വിട്ടു പോയ മാസം മുതലുലള്ള Salary Arrear പ്രോസസ് ചെയ്യണം.  
Q: 50  കഴിഞ്ഞ മൂന്ന് വര്‍ഷമായി LWA ഉള്ളയാള്‍ക്ക് Prof: tax സ്പാര്‍ക്കിലൂടെ പ്രോസസ് ചെയ്ത് വരുന്നത് എന്തുകൊണ്ടാകും. An:  ഇപ്പോഴത്തെ Present Salary (Salary Matters -> Changes in the month -> Present Salary ) വെച്ചു കൊണ്ടാകും Prof: Tax കണക്കാക്കുന്നത്. ഇങ്ങനെ വരുമ്പോള്‍ ടാക്സ് കണക്കാക്കുമ്പോള്‍ ലീവിലുള്ള ജീവനക്കാരനെ സെലക്ട് ചെയ്യാതിരുന്നാല്‍ മതി.  
Q: 51 Bonus Calculation സ്പാര്‍ക്കിലൂടെ നടത്തുമ്പോള്‍ അര്‍ഹരായവരുടെ പേരുകള്‍ കാണിക്കുന്നില്ല. ? An: ഒരു പക്ഷേ ബോണസ് പരിധിയില്‍ ഉള്‍പ്പെടാത്തവരായിരിക്കും. ബോണസ് സംബന്ധിച്ച ഗവ സര്‍ക്കുലര്‍ പരിശോധിക്കുക. അല്ലെങ്കില്‍ കഴിഞ്ഞ ഒരു വര്‍ഷത്തെ സാലറി സ്പാര്‍ക്കില്‍ ഇല്ലാത്തതു കൊണ്ടായിരിക്കും. Manualy Drawn (Salary Matters -> Manually Drawn ) വഴി സ്പാര്‍ക്കില്‍ ഇല്ലാത്ത സാലറി നല്‍കിയാല്‍ ബോണസ് കാല്‍ക്കുലേറ്റ് ചെയ്തു വരും. Manually Drawn വഴി നല്‍കുന്ന തുകകള്‍ തെറ്റായിരുന്നാലും ബോണസ് കാലക്കുലേഷന്‍ തെറ്റായി കാണിക്കും. മാനുവലി ഡ്രോണ്‍ വഴി റഗുലര്‍ സാലറിക്കു പകരം അരിയര്‍ നല്‍കിയാലും ബോണസ് കാല്‍ക്കുലേഷന്‍ തെറ്റായി കാണിക്കും. Q: 52 Festival Allowance ന് അര്‍ഹമായ കാലഘട്ടത്തില്‍ സര്‍വ്വീസില്‍ ഉണ്ടായിരിക്കുകയും അതിനു ശേഷം റിട്ടയര്‍ ആവുകയും ചെയ്ത ജീവനക്കാരന്റെ ഫെസ്റ്റിവല്‍ അലവന്‍സ് എങ്ങനെ സ്പാര്‍ക്കിലൂടെ പ്രോസസ് ചെയ്യാം ? An: ഇത്തരം കേസുകളില്‍ ജീവനക്കാരന്‍ സര്‍വ്വീസില്‍ ഇല്ലാത്തതുകൊണ്ട് മാനുവലായി ബില്ല് കൊടുക്കുന്നതാണ് നല്ലത്.അതല്ലാതെ സ്പാര്‍ക്കില്‍ റിട്ടയര്‍മെന്റ് തിരുത്തിയും മറ്റും ഫെസ്റ്റിനല്‍ അലവന്‍സ് ബില്‍ പ്രോസസ് ചെയ്യാന്‍ ശ്രമിക്കരുത്. Q: 53 Acquittance Report ല്‍ ​എല്ലാവരുടേയും പേരുകള്‍ വരുന്നില്ല. കാരണം ? An:  അക്വിറ്റന്‍സ് ഗ്രൂപ്പില്‍ ഉള്‍പ്പെടാത്തതു കൊണ്ടാണ് റിപ്പോര്‍ട്ടില്‍ പേരുകള്‍ വരാത്തത്. Salary Matters ->Changes in the month -> Present Salary -> Acquittance Group ല്‍ മാറ്റം വരുത്തിയാല്‍ മതി.
Q: 54. Probation Declare ചെയ്യുന്നത് എങ്ങനെ ?
An: Salary Matters -> Personal Details -> Probation വഴി പൊബേഷന്‍ പേജ് എടുത്ത് Details എന്റര്‍ ചെയ്ത് Confirm ചെയ്യാം
Q: 55. Probation Declare ചെയ്തതിനു ശേഷം മുന്‍ Date ല്‍ Increment പാസ്സാക്കുന്നത് എങ്ങനെ ?
An: ആദ്യത്തെ Increment പാസ്സാക്കുന്നത്  പലപ്പോഴും മാസത്തിന്റെ ആദ്യത്തെ ദിവസം വെച്ചു കൊണ്ടായിരിക്കില്ല. ഇടക്കുള്ള ദിവസമായിരിക്കും. ഇങ്ങനെ വരുമ്പോള്‍ ഇടക്കുള്ള തിയതിയില്‍ Pay Change വരുത്താന്‍ Promotion Option ഉപയോഗിക്കാം. പ്രൊമോഷന്‍ പേജില്‍  New Designation New Basic Pay with effect from Order No Order Date തുടങ്ങിയവ  ശരിയായി നല്‍കി കണ്‍ഫേം  ചെയ്യാം. തുടര്‍ന്ന് Increment പാസാക്കിയ മുതലുള്ള Salary Arrear പ്രോസസ് ചെയ്യാം. (Salary Matters -> Processing -> Arrear -> Salary Arrear) Salary Arrear Bill എടുക്കുമ്പോള്‍  Gross, Net എന്നിവ 0 എന്ന് കാണിക്കുന്നുണ്ടെങ്കില്‍ Promotion ശരിയായി വീണ്ടും നല്‍കണം. Promotion നല്‍കുന്ന കാലഘട്ടം Service History യില്‍ ഉണ്ടെങ്കില്‍ അവ Delete ചെയ്ത് Promotion നല്‍കണം. Promotion കണ്‍ഫേം ചെയ്യുന്ന സമയത്ത് Data Updated Successfully Message വരണം.
Q: 56. How to Add GPF/KASEPF Loan in SPARK ? ലോണ്‍ അടച്ചു തീരാതെ പുതിയ ലോണ്‍ എടുക്കേണ്ടി വരുമ്പോള്‍ എന്തു ചെയ്യണം ?
An:  In case of availing PF loan, when there is already an existing loan, it is suggested to close the old loan and enter the new loan afresh. ലോണ്‍ അടച്ചു തീരാതെ പുതിയ ലോണ്‍ എടുക്കേണ്ടി വരുമ്പോള്‍ പ്രസ്തുത ലോണ്‍ ക്ലോസ്സ് ചെയ്യണം. ലോണ്‍ പേജില്‍ (Salary Matters -> Changes in the Month -> Loan -> Loan Details) ഏറ്റവും താഴെ Close Loan എന്ന ലിങ്ക് കാണാം. ഇവിടെ ക്ലിക്ക് ചെയ്ത് ആവശ്യമായ കാര്യങ്ങള്‍ നല്‍കി സേവ് ചെയ്യണം. തുടര്‍ന്ന് പഴയ ലോണില്‍ ബാക്കിയുള്ള തുകയും പുതിയതായി എടുക്കുന്ന തുകയും ചേര്‍ത്ത് പുതിയ ലോണായി എന്റര്‍ ചെയ്യണം.
Q: 57. Encash ചെയ്ത കഴി‌ഞ്ഞ മാസത്തെ സാലറി ബില്ല്  അറിയാതെ കാന്‍സല്‍ ചെയ്തു. പ്രസ്തുത ബില്ല് ഈ മാസം വീണ്ടും പ്രോസസ് ചെയ്താല്‍ മതിയോ ?
An: അങ്ങനെ പ്രോസസ് ചെയ്യുമ്പോള്‍ ബില്‍ നമ്പര്‍, സ്പാര്‍ക്ക് കോഡ്, എന്‍കാഷ് തിയതി തുടങ്ങിയവ മാറുന്നതാണ്. മാത്രമല്ല ബില്ല് പ്രോസസ് ചെയ്യുന്ന ഈ മാസം ഏതെങ്കിലും ജീവനക്കാരന് ഇന്‍ക്രിമെന്റ് പാസാക്കിയിട്ടുണ്ടെങ്കില്‍ പൂതിയ ബെസിക്ക് പേ പ്രകാരമുള്ള സാലറിയായിരിക്കും പ്രോസസ് ചെയ്ത് വരുന്നത്. അതുകൊണ്ട് കാന്‍സല്‍ ചെയ്ത പഴയ മാസത്തെ സാലറി Manually Drawn (Salary Matters -> Manually Drawn) ഓപ്ഷനിലൂടെ നല്‍കുന്നതാണ് നല്ലത്. (See Q:40 for Manually Drawn)  
Q: 58. Retire ആയ ജീവനക്കാരന്റെ DA Arrear എങ്ങനെ പ്രോസസ് ചെയ്യാം ?
An: Retire ആയ ജീവനക്കാരന്റെ DA Arrear  സ്പാര്‍ക്കിലൂടെ തന്നെ DA Arrear പ്രോസസ് ചെയ്യണമെന്നുണ്ടെങ്കില്‍ റിട്ടയര്‍ ചെയ്ത ജീവനക്കാരന്റെ Date of Superannuation (Service Matters -> Personal Details -> Personal Memmoranda ->Date of Superannuation) Future Date ആക്കി മാറ്റിക്കൊടുത്ത് Confirm ചെയ്ത് DA Arrear ബില്ല് പ്രോസസ് ചെയ്യാവുന്നതാണ്. പ്രോസസ് ചെയ്തതിനു ശേഷം Date of Superannuation പഴയതു തന്നെ ആക്കി മാറ്റിക്കൊടുക്കാന്‍ മറക്കരുത്.OR service matters > Retirements>Retirements
ക്ലിക്ക് ചെയ്ത് ആവശ്യമായ കാര്യങ്ങള്‍ നല്‍കി confirm ചെയ്യണം >salary matters >processing >Arrear >DA Arrear >DA Arrear Retired emplyoyees.
Q: 59. അക്വിറ്റന്‍സ് റോളില്‍ എല്ലാ ജീവനക്കാരുടെ പേരുകളും വരുന്നില്ല ? 
An: Salary Matters -> Changes in the Month ->Present Salary എടുത്ത് അക്വിറ്റന്‍സ് റോളില്‍ പേരു വരാത്ത ജീവനക്കാരുടെ പേര് സെലക്ട് ചെയ്ത് ശരിയായ അക്വിറ്റന്‍സ് നല്‍കി കണ്‍ഫേം ചെയ്യുക. പിന്നീട് Salary Matters -> Pay Rivision 2009-> Pay Revision Editing എടുത്ത് അക്വിറ്റന്‍സ് റോളില്‍ പേരു വരാത്ത ജീവനക്കാരെ സെലക്ട് ചെയ്ത് ശരിയായ അക്വിറ്റന്‍സ് നല്‍കി കണ്‍ഫേം ചെയ്യുക. 
Q: 60.പ്രോഫഷണല്‍ ടാക്സ് സ്പാര്‍ക്കില്‍ പ്രോസസ് ചെയ്യുമ്പോള്‍ ഒരാളുടെ പേരു മാത്രം വരുന്നില്ല.

An: പ്രോഫഷണല്‍ ടാക്സ് വരാത്തതിനു കാരണം പ്രസ്തുത ജീവനക്കാരന്റെ Personal Details ല്‍ Physically Handicapped Yes or No എന്നുളിടത്ത് 'No' എന്ന് കൊടുത്താല്‍ മതി. 
Q: 61. ഏതാനും വര്‍ഷങ്ങളായി ദീര്‍ഘ കാല അവധിയിലുള്ള ജീവനക്കാരന്‍ ഇടയ്ക്കു വെച്ച് ലീവ് ക്യാന്‍സല്‍ ചെയ്ത് വീണ്ടും ജോലിയില്‍ പ്രവേശിച്ചു എന്നിരിക്കട്ടെ. ലീവ് ക്യാന്‍സല്‍ ചെയ്ത് വീണ്ടും ജോലിയില്‍ പ്രവേശിച്ചതു മുതലുള്ള സാലറി ഏതാനും മാസങ്ങള്‍ക്കു ശേഷം പ്രോസസ് ചെയ്യേണ്ടി വരുമ്പോള്‍ എങ്ങനെയാണ് ചെയ്യേണ്ടത് ? 
An: പഴയ മാസങ്ങളിലെ സാലറി ഒന്നിച്ച് സാലറി അരിയര്‍ ആയി  പ്രോസസ് ചെയ്യാമെങ്കിലും അങ്ങനെ പ്രോസസ് ചെയ്യുന്ന ബില്ലില്‍ പി എഫ് ഉള്‍പ്പെടെയുള്ള ഡിഡക്ഷന്‍സ് ഒന്നും തന്നെ കാണുകയില്ല. ഡിഡക്ഷന്‍സ് കൂടി ഉള്‍പ്പെടുന്ന ബില്ല് കിട്ടണമെന്നുണ്ടെങ്കില്‍ ഓരോ മാസത്തെ ബില്ല് പ്രോസസ് ചെയ്യേണ്ടി വരും. അതായത് ​ഒരു മാസത്തെ ബില്ല് പ്രോസസ് ചെയ്ത് അതിന്റെ Encashment Details കൊടുത്തതിനു ശേഷം അടുത്ത മാസത്തെ ബില്ല് പ്രോസസ് ചെയ്യണം. ട്രഷറി ഒബ്ജക്ട് ചെയ്യുന്നില്ലെങ്കില്‍ ഒന്നിച്ച് സാലറി അരിയര്‍ ബില്ല് പ്രോസസ് ചെയ്തെടുക്കാവുന്നതാണ്. 
Q: 62. Transfer ചെയ്യുമ്പോള്‍ Lock ചെയ്ത ജീവനക്കാരന്റെ Data  അണ്‍ ലോക്ക് ചെയ്യണോ ? 
An: തീര്‍ച്ചയായും.  അണ്‍ ലോക്ക് ചെയ്ത ശേഷം Transfer ചെയ്യുക. 
Q: 63. സ്പാര്‍ക്കില്‍ കണ്‍ട്രോളിങ് ഓഫീസറെ ക്രിയേറ്റ് ചെയ്യാന്‍ എന്തു ചെയ്യണം ? 
An: ജീവനക്കാരുടെ ‍ഡാറ്റ ലോക്കു ചെയ്യാനും അണ്‍ലോക്കു ചെയ്യാനും കണ്‍ട്രോളിങ് ഓഫീസര്‍ ആവശ്യമാണ്. 2013 ആഗസ്റ്റ് മാസത്തോടു കൂടി കണ്‍ട്രോളിങ് ഓഫീസറെ ക്രിയേറ്റ് ചെയ്യാനുള്ള മെനു സ്പാര്‍ക്കില്‍ നിന്നും എടുത്തു കളഞ്ഞു. അതിനാല്‍ ഇനിയും കണ്‍ട്രോളിങ് ഓഫീസറെ ക്രിയേറ്റ് ചെയ്യാത്തവര്‍ സ്പാര്‍ക്ക്ഹെല്‍പ്പ് ഡെസ്കുമായി ബന്ധപ്പെടണം. PH: 04712579700. 
Q: 64. Salary Arrear പ്രോസസ് ചെയ്യുമ്പോള്‍ Amount തെറ്റായി കാണിക്കുന്നു. എന്തായിരിക്കും കാരണം ? 
An: ഏതാനും സാധ്യതകള്‍ നമുക്ക് പരിശോധിക്കാം.
1.Salary Arrear പ്രോസസ് ചെയ്യുന്ന കാലഘട്ടത്തിലെ സാലറി സ്പാര്‍ക്ക് അക്കൗണ്ടില്‍ ഉണ്ടായിരിക്കണം. ഇല്ലെങ്കില്‍ Manually Drawn വഴി (Salary Matters -> Manually Drawn) നല്‍കിയിട്ട് Salary Arrear Process ചെയ്യണം.
2.ഈ കാലഘട്ടത്തിലെ Salary Arrear മുന്‍ മാസത്തില്‍ പ്രോസസ് ചെയ്തുത് കിടക്കുന്നുണ്ടോ എന്ന് നോക്കുക. ഇങ്ങനെ പ്രോസസ് ചെയ്ത് കിടക്കുന്നുണ്ടെങ്കിലും Salary Arrear തെറ്റായി കാണിക്കും.
3.ഒരേ കാലഘട്ടത്തില്‍ തന്നെ Salary Arrear ഉം DA Arrear ഉം പ്രോസസ് ചെയ്യേണ്ടതുണ്ടെങ്കില്‍ ആദ്യം പ്രോസസ് ചെയ്യേണ്ടത് Salary Arrear ആണ്. അതിനു ശേഷം DA Arrear പ്രോസസ് ചെയ്യുക. In the case of employees having both da arrear and salary arrear for the same period, first process salary arrear then process da arrear. To effect latest changes in data, Cancel previous processing and process again. The arrear processing will be correct only if All the previous bills including salary, da arrear, leave surrender need to be processed through SPARK or it should be entered through manually drawn option. 

Q: 65. സ്പാര്‍ക്കില്‍ ലോഗിന്‍ ചെയ്തപ്പോള്‍ Establishment interface മാറി Employee Interface എന്നായി കാണുന്നു. മാത്രമല്ല Main Menu വിലെ Salary Matters തുടങ്ങിയവ കാണുന്നില്ല. Salary പ്രോസസ് ചെയ്യാനും പറ്റുന്നില്ല. 
An: DDO/HM ന് Grade Promotion നല്‍കുമ്പോള്‍ ചിലപ്പോള്‍ ഇങ്ങനെ സംഭവിക്കുന്നുണ്ട്. എന്തു തന്നെയായാലും TVM Spark help Desk നു മാത്രമേ Establishment Interface വീണ്ടെടുത്തു തരാന്‍ സാധിക്കു. Service matters -> Promotion വഴി Grade നല്‍കുന്നതിനു പകരം Service History അപ്ഡേറ്റ് ചെയ്ത് ഈ പ്രശ്നം വരാതിരിക്കാന്‍ ശ്രദ്ധിക്കാം. 
Q: 66. Salary Arrear പ്രോസസ് ചെയ്യുമ്പോള്‍ HRA (Due) തെറ്റായി കാണിക്കുന്നു. എന്തു ചെയ്യും. 
An: Salary Arrear പ്രോസസ് ചെയ്യുമ്പോള്‍ HRA (Due) തെറ്റായി കാണിക്കുന്നതിന് രണ്ട്കാരണങ്ങള്‍ ഇവിടെ പരിശോധിക്കാം.
1.Last Pay Change മുതലുള്ള കാലഘട്ടം Service History യില്‍ ഉള്ളതു കൊണ്ടായിരിക്കാം. Service Histroy യിലെ അവസാനത്തെ എന്‍ട്രി Delete ചെയ്ത് Arrear പ്രോസസ് ചെയ്താല്‍ മതി.
2. Salary Arrear പ്രോസസ് ചെയ്യുന്ന കാലയളവില്‍ ജോലി ചെയ്തിരുന്ന ഓഫീസിന്റെ പേര് തെറ്റായിട്ടാണോ സ്പാര്‍ക്കില്‍ ഉള്ളത് എന്ന് നോക്കുക. (Salary Matters -> Pay Revision 2009 -> Pay Revision Editing -> Service History ) 

Q: 67. ഒരു മാസത്തെ സാലറി ബില്ല് പ്രോസസ് ചെയ്ത് പി എഫ് ഷെഡ്യൂള്‍ പരിശോധിച്ചപ്പോള്‍ ഒരു ജീവനക്കാരന്റെ ഷെഡ്യൂള്‍ ഒരു പേജിലും മറ്റുള്ള എല്ലാവരുടെയും പേരുകള്‍ അടുത്ത പേജിലുമായി വരുന്നു. എല്ലാവരുടേയും പേരുകള്‍ ഒരുമിച്ച് ആക്കാന്‍ എന്തു ചെയ്യണം ? 
An: തെറ്റിക്കിടക്കുന്ന ജീവനക്കാരന്റെ PF Type പരിശോധിക്കുക (Service Matters -> Personal Details -> Present Service Details -> PF Type). PF Type സെലക്ട് ചെയ്യാത്തതു കൊണ്ട് ഇങ്ങനെ സംഭവിക്കാറുണ്ട്. 
Q: 68.ബാക്കി അടയ്ക്കാനുള്ള PF ലോണ്‍ മുഴുവനായും ഒറ്റ മാസത്തില്‍ അടയ്ക്കാന്‍ സാധിക്കുമോ ? 
An: അടക്കാന്‍ സാധിക്കും. ഇതു വരെ അടച്ചത് വച്ചു കൊണ്ട് ലോണ്‍ ക്ലോസ്സ് ചെയ്യുക. (Salary Matters -> Changes in the month -> Loan -> Loan Details -> Close Loan (പേജിന്റെ ഏറ്റവും താഴെ) ക്ലിക്ക് ചെയ്ത് കഴിഞ്ഞ മാസം വെച്ചു കൊ​ണ്ട് ലോണ്‍ ക്ലോസ്സ് ചെയ്യാം). പിന്നീട് അടയ്ക്കാന്‍ ബാക്കിയുള്ള തുക മുഴുവന്‍ ഒറ്റ Amount ആയി കൊടുത്തുകൊണ്ട് പുതിയ ലോണ്‍ ആയി എന്റര്‍ ചെയ്യാവുന്നതാണ്. 
Q: 69. Salary Arrear പ്രോസസ് ചെയ്യുമ്പോള്‍ Deduct to PF എന്ന കോളത്തില്‍ ഒന്നും വരുന്നില്ല. ? 
An: 1. ആ മാസം പി എഫ് ലേക്ക് പോകേണ്ടതുണ്ടോ എന്ന് പരിശോധിക്കുക.
2. Service Details ല്‍ PF Type ചേര്‍ത്തിട്ടുണ്ടോ എന്ന് പരിശോധിക്കുക. 
3. PF No ചേര്‍ത്തിട്ടുണ്ടോ എന്ന് പരിശോധിക്കണം 
Q: 70. DA അരിയര്‍ പ്രോസസ് ചെയ്തപ്പോള്‍ Balance കോളങ്ങളില്‍ ഒന്നും കാണുന്നില്ല.
An: അരിയര്‍ കഴിഞ്ഞ ഏതെങ്കിലും മാസം പ്രോസസ്  ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കുക. Drawn Salary Details (Main Menu -> Salary Matters -> Drawn Salary Details) എടുത്ത് നോക്കിയാല്‍ ഇതിനു മുമ്പ് പ്രോസസ് ചെയ്തിരിക്കുന്ന Monthly Salary, Arrear എന്നിവ കാണാവുന്നതാണ്.
Q: 71.Property Return File ചെയ്യാന്‍ കഴിയുന്നില്ല. Filing Authority is not defined for the Employee. Cannot Proceed എന്ന മെസ്സേജ് വന്നു കൊണ്ടിരിക്കുന്നു.
An: സ്പാര്‍ക്കില്‍ സെറ്റ് ചെയ്യാത്തതു കൊണ്ട് . സ്കൂളുകള്‍ തല്‍ക്കാലം മാനുവലായി Property Return സമര്‍പ്പിച്ചാല്‍ മതിയാകും.
Q: 72. എയിഡഡ് സ്കൂളുകളിലെ ജീവനക്കാരുടെ Present Salary യിലെ Basic Pay എങ്ങനെ Change ചെയ്യാം. ഇപ്പോള്‍ Locked ആയി കാണുന്നു. മാത്രമല്ല Pay Revision Editing എന്ന ഇപ്പോള്‍ കാണുന്നുമില്ല.
An: പുതിയ Basic Pay യിലേക്ക് മാറ്റാനാണെങ്കില്‍ Promotion കൊടുത്ത് ചെയ്യാവുന്നതാണ്. Unlock ചെയ്യാന്‍ AEO/DEO ഓഫീസുമായി ബന്ധപ്പെട്ടാല്‍ മതിയാകും. Pay Revision Editing എന്ന മെനു എയിഡഡ് സ്കൂളുകള്‍ക്ക് ലഭ്യമല്ല. എന്നാല്‍ ഈ മെനു AEO/DEO ഓഫിസുകള്‍ക്ക് ലഭ്യമാണ്.
Q: 73. Monthly Salary Bill പ്രോസസ് ചെയ്തപ്പോള്‍ PF ഷെഡ്യൂള്‍ ലഭിക്കുന്നില്ല. No Employee to display എന്ന Error മെസ്സേജ് ആണ് വരുന്നത് ?
An: ഇതിനു കാരണം Present Salary Details ലും Present Service Details ലും PF Type രണ്ടായി ചേര്‍ത്തിരിക്കുന്നതു കൊണ്ടായിരിക്കും ഇങ്ങനെ വരുന്നത്.
1.Service Matters -> Personal Details ->Present Service Details ലെ PF Type പരിശോധിക്കുക.
2. Salary Matters -> Changes in the month -> Present Salary -> Others Deductions -> PF Type പരിശോധിക്കുക.
രണ്ടിലും ഒരേ PF Type തന്നെയാണെന്ന് ഉറപ്പു വരുത്തുക.  
Please check and update PF type under the menu, service matters---personal memoranda----present service details-----PF type, also check and update the same in present salary details------- deductions----PF type. otherwise PF schedule report generation will fail.
Q: 74. പഴയ DA അരിയര്‍  PF ല്‍ ലയിപ്പിക്കേണ്ടത് എങ്ങനെ ?
An: ഡി.എ അരിയർ സ്പാർക്കിൽ പ്രൊസസ്സ് ചെയ്യാൻ സാധിക്കാത്തതാണെങ്കിൽ, Due-Drawn Statement മാന്വലായി തയ്യാറാക്കിയശേഷം അരിയർ തുക Allowance History യിൽ Arrear Deraness Allowance ആയും Deductions ൽ Arrear to PF ആയും ചേർത്ത് ഏതെങ്കിലും ശമ്പളബില്ലിൽ മെർജ്ജ് ചെയ്യാം. ശമ്പള ബില്ലിന്റെ കൂടെ മാന്വൽ സ്റ്റേറ്റ്മെന്റ് ചേർത്ത് സബ്മിറ്റ് ചെയ്താൽ മതി.
Q: 75. ജീവനക്കാരുടെ Details Lock/Unlock ചെയ്യാന്‍ എന്തു ചെയ്യണം ?
എയ്ഡഡ് സ്കൂളാണെങ്കിൽ, എ.ഇ.ഒ/ ഡി.ഇ.ഒ യെ സമീപിക്കണം. അല്ലാത്തവർ സ്പാർക്കിലേക്ക് ഫോറം നമ്പർ-5 ഇ-മെയിൽ ചെയ്ത് കൺ‌ട്രോളിങ്ങ് ഓഫീസറെ സെറ്റ് ചെയ്യണം.
Q: 76. ഫെസ്റ്റിവല്‍ അഡ്വാന്‍സ് ഡിഡക്ഷന്‍ ചില മാസങ്ങളില്‍ Last Inst No ശരിയായി കാണുന്നില്ല. എന്തു ചെയ്യണം ?
An: പല ഓഫീസുകളിലും ഈ തെറ്റ് കാണിക്കുന്നുണ്ട്. ഒരു പക്ഷേ Encashment Details കൊടുക്കുമ്പോള്‍  TC Amount എന്നത് Total Dedu.+fes Adv കൊടുക്കാത്തതു കൊണ്ടായിരിക്കും ഇങ്ങനെ വരുന്നത്.  അല്ലാതെ കൊടുത്താൽ Fes Adv തിരിച്ചടച്ചില്ല എന്ന രിതിയിലാണ് കണക്കിൽ വരുന്നത്  ഒരു മാസം മാത്രമാണോ  തെറ്റായി കാണിക്കുന്നതെന്ന് നോക്കുക. ചിലപ്പോള്‍ അടുത്ത മാസം കൃത്യമായി വരുന്നുണ്ട്. അതു കൊണ്ട് ഒന്നുകില്‍ ലോണ്‍ ക്ലോസ് ചെയ്തശേഷം വീണ്ടും പുതിയ ലോണായി ബാക്കി Amound, Last Inst No തുടങ്ങിയവയൊക്കെ ശരിയായി കൊടുക്കാവുന്നതാണ്. അല്ലെങ്കില്‍ തിരിച്ചടവ് തീരുന്നതിനു മുമ്പ് Last Inst No ഏതെങ്കിലും മാസം ശരിയാവുന്നുണ്ടോ എന്ന് പരിശോധിക്കുക.
Q: 77. ഒരു മാസത്തില്‍ ഒരു ജീവനക്കാരന് കൂടുതല്‍ ശമ്പളം കാഷ് ചെയ്തു പോയാല്‍ സ്പാര്‍ക്കില്‍ എങ്ങനെ അത് ശരിയാക്കാന്‍ പറ്റും ?
An: അധികം വാങ്ങിയ തുക ചെല്ലാന്‍ മുഖേന ട്രഷറിയില്‍ തിരിച്ചടക്കണം. സ്പാര്‍ക്കില്‍ മാനുവലി ഡ്രോണ്‍ (Salary Matters -> Manualy Drawn) എന്ന പേജില്‍ അധികം വാങ്ങിയ തുകയുടെ വിശദമായ വിവരങ്ങള്‍ അതാത് കോളങ്ങളില്‍ മൈനസ് ചിഹ്നം ഉപയോഗിച്ച് നല്‍കണം.
Q: 78. സ്പാര്‍ക്കില്‍ ഇല്ലാത്ത ഓഫീസിലേക്ക് ഒരാള്‍ ഡെപ്യൂട്ടേഷനില്‍ പോയാല്‍ ആദ്യത്തെ ഓഫീസില്‍ നിന്നും അയാളെ ഒഴിവാക്കാന്‍ എന്തു ചെയ്യണം ?
An: തല്‍ക്കാലം ആ ജീവനക്കാരനെ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ നിര്‍വ്വാഹമില്ല. അങ്ങനെ വരുമ്പോള്‍ ബില്ല് പ്രോസസ് ചെയ്യപ്പെടുന്നതില്‍ നിന്നും ഒഴിവാക്കുകയാണ് വേണ്ടത്. ഇതിനായി പ്രസ്തുത ജീവനക്കാരന്റെ Present Salary യിലെ ഇപ്പോഴുള്ള Bill Type മാറ്റി 'Select' എന്ന് നല്‍കി Confirm ചെയ്യണം.
Q: 79. സ്പാര്‍ക്കില്‍ എല്ലാ ജീവനക്കാരുടേയും മൊബൈല്‍ നമ്പര്‍ ചേര്‍ക്കേണ്ടതുണ്ടോ ?
എല്ലാ ജീവനക്കാരുടേയും ശരിയായ മൊബൈല്‍ നമ്പര്‍ നല്‍കാന്‍ സ്പാര്‍ക്ക് ആവശ്യപ്പെട്ടിട്ടുണ്ട്. പാസ്‌വേഡ് മറന്നു പോയാന്‍  റീസെറ്റ് ചെയ്തു കൊണ്ടുളള മെസ്സേജ് അയച്ചു തരാനായിരിക്കാം മൊബൈല്‍ നമ്പര്‍ അപ്ഡേറ്റ് ചെയ്യാന്‍ ആവശ്യപ്പെടുന്നത്.
Q: 80. Aided schoolil ജീവനക്കാരുടെ Incriment Promotion sanction AEO / DEO ലേക്കു ഫോര്‍വേഡ് ചെയ്യേണ്ടതാണല്ലോ.സ്പാര്‍ക്ക് വഴി എങ്ങിനെയാണ് AEO/DEO യിലേക്ക് Forward ചെയ്യുന്നത് ?
An: Service Matters -‍> Increment Sanction -> All Designations, Revised Scale, Annual Increment, മാസം എന്നിങ്ങിനെ സെലക്ട് ചെയ്ത് Proceed നൽകുമ്പോൾ ഇൻ‌ക്രിമെന്റുള്ളവരുടെ പേരുകൾ കാണാം. ഇന്‍ക്രിമെന്റ് പാസാക്കാനുള്ളവരെ സെലക്ട് ചെയ്ത ശേഷം താഴെയുള്ള Forward For Approval ക്ലിക്ക് ചെയ്യുക. പിന്നീട് View Status of Forwarded Applications ക്ലിക്ക് ചെയ്ത് മാസം സെലക്ട് ചെയ്ത് Proceed കൊടുത്താൽ AEO/DEO യിലേക്ക് ഫോർവാർഡ് ചെയ്ത ഇൻ‌ക്രിമെന്റ് അപേക്ഷ റിജക്ട് ചെയ്യപ്പെട്ടിട്ടുണ്ടോ/ ഓതന്റിക്കേറ്റ് ചെയ്യപ്പെട്ടിട്ടുണ്ടോ എന്നറിയാനും ഓതന്റിക്കേറ്റ് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിൽ റിപ്പോർട്ട് എടുക്കാനും സാധിക്കും.
Q: 81. ഒരു ജീവനക്കാരന്‍ സസ്പെന്റ് ചെയ്യപ്പെട്ടിട്ടുണ്ടെങ്കില്‍ എങ്ങനെയാണ് സ്പാര്‍ക്കില്‍ ചേര്‍ക്കുന്നത് ?    subsistence allowance എങ്ങനെയാണ് ചേര്‍ക്കുന്നത് ?
An: Service Matters- Personal Details- Disciplanary Actions ൽ സസ്പൻഷൻ വിവരങ്ങൾ ചേർക്കുക. അതിന് ശേഷം Salary Matters- Subsistence Allowance ൽ ആ ജീവനക്കാരനെ സെലക്ട് ചെയ്ത് ആവശ്യമായ വിവരങ്ങൾ ചേര്‍ത്ത ശേഷം ശമ്പളം പ്രൊസസ്സ് ചെയ്താൽ മതി.
Q: 82. ഒരു സ്കൂളിലെ ഒരേ ഗ്രേ‍ഡിലെ ഒരേ അടിസ്ഥാനശമ്പളം വാങ്ങുന്ന അധ്യാപകര്‍ പല പേസ്കെയിലില്‍ ആണ് ബില്ലില്‍വരുന്നത്. എങ്ങനെ ശരിയാക്കും?
An: Designation വ്യത്യസ്ഥമായി കിടക്കുന്നതു കൊണ്ടായിരിക്കും ഇങ്ങനെ വരുന്നത്. Administration- Code Masters- Designations ൽ എല്ലാ Designations ഉം അവയുടെ സ്കെയിലുകളും കാണാം.
Q: 83. SDO യുടെ സാലറി പ്രോസസ്സ് ചെയ്യാന്‍ സാധിക്കുന്നില്ല. Employee Selection failed എന്നാണ് കാണിക്കുന്നത്.എന്തു ചെയ്യണം ?
An: Present Service Details ലെയും Present Salary Details ലെയും SDO Code ഒന്ന് തന്നെയാണോയെന്ന് പരിശോധിക്കുക. Bill Type ഉം ശരിയാണോയെന്ന് നോക്കണം.
Q: 84. ഒരു Aided School ലെ ജീവനക്കാരി അധികമായി വാങ്ങിയ തുക ചെല്ലാൻ മുഖേന തിരിച്ചടച്ചു. Manually drawn salary യിൽ Basic pay -680, DA -340 എന്നിങ്ങനെ ചേർത്ത് Confirm ചെയ്തപ്പോൾ Gross total മൈനസ് തുക കാണുകയും Amount can not be less than zero എന്ന message കാണിക്കുകയും ചെയ്യുന്നു
An: Manually Drawn Salary യിൽ Regular/Arrear/Surrender എന്നതിന് Arrear സെലക്ട് ചെയ്യുക
Q: 85. Aided School ലെ ഗ്രേഡ് പ്രമോഷന്‍ നലി  FORWARDING FAILED,PLEASE CHECK THE INPUTS , AND TRY എന്ന എറര്‍ മെസ്സേജ് ആണ് വരുന്നത്
An: പ്രമോഷൻ ഒരിക്കല്‍ Forward ചെയ്തിട്ടുണ്ടായിരുന്നത് കൊണ്ടായിരിക്കും ഇങ്ങനെ വരുന്നത്. ഒരിക്കല്‍ Forward ചെയ്തത് വീണ്ടും ഒന്നു കൂടി പരിശോധിച്ചു നോക്കുക (Salary Matters- View Status of Forwarded Details) ഈ പ്രശ്നം പരിഹരിക്കുന്നതിന് വേണ്ടി AEO/DEO ഓഫീസുകള്‍ക്ക് Pay Revision Editing എനേബിള്‍ ചെയ്തു കൊടുത്തിട്ടുണ്ട്. അതിനാൽ പ്രമോഷൻ ഓതന്റിക്കേറ്റ് ചെയ്യുന്നതിന് എ.ഇ.ഒ ഓഫീസുമായി ബന്ധപ്പെട്ടാൽ മതി.
86. സാലറിയില്‍ Deductions എങ്ങനെയെല്ലാം ചേര്‍ക്കാം ?
An: മൂന്ന് തരത്തില്‍ ചേര്‍ക്കാം.
1. Main Menu -> Salary Matters - Deductions -> Deductions
2.Main Menu -> Changes in the month -> Present Salary ->  Deducitons
3. Main Menu -> Pay Revision 2009 -> Pay Revision Editing -> Deductions
ഇതില്‍ രണ്ടാമത് പറഞ്ഞിരിക്കുന്ന Main Menu -> Changes in the month -> Present Salary ->  Deducitons മാര്‍ഗ്ഗം എല്ലാ ഓഫീസുകള്‍ക്കും പ്രയോജനപ്പെടുന്നതാണ്. മറ്റുള്ളവ Aided School കള്‍ക്ക് ലഭ്യമല്ല.
87. LWA ആയ ഒരു ജീവനക്കാരന്റെ പ്രസ്തുത മാസങ്ങള്‍ ഉള്‍പ്പെട്ട DA അരിയര്‍ പ്രോസസ് ചെയ്തപ്പോള്‍ പ്രസ്തുത ജീവനക്കാന്റെ പേര് കാണിക്കുന്നില്ല.
An: പ്രസ്തുത ജീവനക്കാരന്റെ ആ മാസങ്ങളിലെ സാലറി പ്രോസസ് ചെയ്യപ്പെടാത്തതു കൊണ്ടായിരിക്കാം ഇങ്ങനെ സംഭവിക്കുന്നത്. ഇതിനു പരിഹാരമായി സാലറി അരിയര്‍ അരിയര്‍ പ്രോസസ് ചെയ്യുകയും പിന്നീട് DA അരിയര്‍ പ്രോസസ് ചെയ്യുക. അതിനു ശേഷം സാലറി അരിയര്‍ കാന്‍സല്‍ ചെയ്തു കളയാവുന്നതാണ്.
88: Deductions എങ്ങനെയെല്ലാം ചേര്‍ക്കാം ?
An: 1.Salary Matters -> Changes in the month -> Present Salary
2. Salary Matters -> Deductions -> Deductions എന്നിങ്ങനെ Deductions ചേര്‍ക്കാം.
89: എയ്ഡഡ് സ്കൂളിലെ ഒരു ജീവനക്കാരന്റെ ഇന്‍ക്രിമെന്റ് തിയതി തെറ്റായിട്ടാണ് ചേര്‍ത്തിരിക്കുന്നത്. എങ്ങനെ ശരിയാക്കാം. ?
An: എയിഡഡ് സ്കൂളിലെ ജീവനക്കാരുടെ വിശദ വിവരങ്ങള്‍ എല്ലാം ശരിയായി എന്റര്‍ ചെയ്തതിനു ശേഷമാണ് ഡാറ്റ ലോക്കു ചെയ്തിട്ടുള്ളത്. അതിനാല്‍ പിന്നീട് എഡിറ്റിങ് സ്പാര്‍ക്ക് അനുവദിക്കുന്നില്ല. സ്പാര്‍ക്കുമായി ബന്ധപ്പെടുക മാത്രമേ വഴിയുള്ളൂ.
90: DA അരിയര്‍ ബില്ല് പ്രോസസ് ചെയ്തപ്പോള്‍ Gross Ammount, Net Amount എന്നിവ  0  ആയി കാണിക്കുന്നു ?
An: ഇപ്പോള്‍ പ്രോസസ് ചെയ്ത കാലഘട്ടത്തിലെ  DA അരിയര്‍ ഇതിനു മുമ്പ് ഏതെങ്കിലും മാസം പ്രോസസ് ചെയ്തിട്ടുണ്ടോ എന്ന് നോക്കുക.
91: ഈ മാസം റിട്ടയര്‍ ചെയ്യുന്ന ഹെഡ്‌മാസ്റ്ററുടെ ശമ്പളം മാത്രമായി പ്രോസസ് ചെയ്തപ്പോള്‍ Data mismatch found for the PEN 500770. Can not Proceed എന്ന എറര്‍ മെസ്സേജ് വരുന്നു ?
An: ഇങ്ങനെ വരുമ്പോള്‍ All Employees ക്ലിക്ക് ചെയ്ത് ബില്ല് പ്രോസസ് ചെയ്താല്‍ മതി.
92: റിട്ടയേര്‍ഡ് ആയ ജീവനക്കാരന്റെ DA അരിയര്‍ പ്രോസസ് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ ജീവനക്കാരന്റെ പേര് സെലക്ട്ചെയ്യാന്‍ കഴിയുന്നില്ല.
An: റിട്ടയര്‍മെന്റ് തിയതിക്കു മുമ്പായി പ്രസ്തുത ജീവനക്കാരന്റെ DA Arrear പ്രോസസ് ചെയ്യാന്‍ ശ്രമിക്കണം. റിട്ടയര്‍മെന്റ് തിയതി കഴിഞ്ഞു പോയെങ്കില്‍ റിട്ടയര്‍മെന്റ് തിയതി വ്യത്യാസപ്പെടുത്തി അരിയര്‍ പ്രോസസ് ചെയ്യാവുന്നതാണ്. പ്രോസസ് ചെയ്തതിനു ശേഷം റിട്ടയര്‍മെന്റ് തിയതി മുമ്പത്തെപ്പോലെ ആക്കാന്‍ മറക്കരുത്.
93:DA അരിയര്‍ സാലറിയില്‍ മെര്‍ജ് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ മെര്‍ജ് ആകാത്തത് എന്തുകൊണ്ടായിരിക്കും ?
An : ഒരു കാരണം ഒരു ഓഫീസിലെ ജീവനക്കാര്‍ക്ക് ഒരേ പോലുള്ള PF Type അല്ലാത്തു കൊണ്ടായിരിക്കും. പഞ്ചായത്ത് സ്കൂളിലും മറ്റും പ്രൊട്ടക്ഷന്‍ പ്രകാരം ഗവ: അധ്യാപകരെ നിയമിക്കാറുണ്ട്. ഇങ്ങനെ വരുമ്പോള്‍ പ്രസ്തുത സ്ഥാപനത്തില്‍ രണ്ട് തരം PF Type നിലവിലുണ്ടാകും GPF ഉം KASEPF ഉം.  രണ്ട് കാര്യങ്ങള്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ ചെയ്യാന്‍ സാധിക്കും 1. വ്യത്യസ്ഥ PFType ഉള്ളവരുടെ മാത്രമായി DA Arrear ബില്ലുകള്‍ പ്രോസസ് ചെയ്യുക. അല്ലെങ്കില്‍ നേരിട്ട് അരിയര്‍ തുകകള്‍ ടൈപ്പ് ചെയ്ത് ചേര്‍ക്കുക. 

94. Leave Surrender പ്രോസസ് ചെയ്തതിനു ശേഷം ബില്ലില്‍ തെറ്റുകണ്ടപ്പോള്‍  ആ ബില്ല് Cancel ചെയ്യാന്‍ ശ്രമിച്ചു. എന്നാല്‍ ബില്ലു Cancel ചെയ്യാന്‍ കഴിയുന്നില്ല. Leave Account ല്‍ എന്‍ട്രി ഉണ്ട് എന്ന എറര്‍ മെസ്സേജാണ് വരുന്നത്.
An: ഇങ്ങനെ വരുമ്പോള്‍ Leave Account (Service Mattters ->Leave -> Leave Account) പേജ് ഓപ്പണ്‍ ചെയ്ത് അക്കൗണ്ടില്‍ ഉള്ള ലീവുകള്‍ മുഴുവന്‍ Delete ചെയ്ത ശേഷം Leave Surrender ബില്ല് Cancel ചെയ്യാന്‍ കഴിയുന്നതായി കാണാം.
95. ട്രാന്‍സ്ഫര്‍ ആയ ജീവനക്കാരന്റെ പാര്‍ട്ട് സാലറി ബില്ല് പ്രോസസ് ചെയ്തപ്പോള്‍ Gross Amount നേക്കാള്‍ അധികം Deduction ഉള്ളതായി കണ്ടു. എന്തു ചെയ്യണം ?
An: Employees whose deductions exceed grosspay are listed above. In the case of Co-op Recovery deductions, Click " View " link to view Co.Op. Recovery details of that employee. This deduction can be avoided for this month by clicking the link " Avoid this month". Cancel the processed salary and process again to reflect the new change. Deductions other than Co.Op Recovery can be edited through present salary details of the employee before reprocessing
96. DA അരിയര്‍ പ്രോസസ് ചെയ്തതതിനു ശേഷം Outer ബില്ല് എടുക്കാന്‍ സാധിക്കുന്നില്ല. 'Error in retrieving Arrear Salary Drawn !'. എന്ന എറര്‍ മെസ്സേജാണ് വന്നു കൊണ്ടിരിക്കുന്നത്.
An: DA അരിയര്‍ ബില്ലിന്റെ Outer bill ജനറേറ്റ് ചെയ്യുമ്പോള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന  'Error in retrieving Arrear Salary Drawn !'. എന്ന എറര്‍ പരിഹരിക്കാന്‍‍ ഇതു വരെ സ്പാര്‍ക്കിന് കഴിഞ്ഞിട്ടില്ല. പരിഹരിക്കപ്പെടുന്നതു വരെ Inner bill മാത്രം കൊടുത്താല്‍ മതി.
97. ഒരു ജീവനക്കാരന് ഇത്തവണത്തേതും കഴിഞ്ഞ തവണത്തേതുമായ രണ്ട് DA Arrear (07/2013 to 12/2013  and 01/2014 to 05/2014) പ്രോസസ് ചെയ്യാനുണ്ട്. രണ്ട് DA അരിയറുകളും കൂടി ഒന്നിച്ച് പ്രോസസ് ചെയ്യാന്‍ കഴിയുമോ ?
An: കഴിയും അരിയര്‍ പ്രോസസ് ചെയ്യാനുള്ള പേജില്‍ From date 07/2013 എന്നും to date 05/2014 എന്നും നല്‍കുക. അതിനു ശേഷം അരിയര്‍ ബില്ല് പ്രോസസ് ചെയ്യാവുന്നതാണ്.
98. Aided സ്കൂളിലെ സാലറി പ്രോസസ് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍  Data mismatch found for the PEN 123456 can not proceed എന്ന error മെസ്സേജ് ആണ് വരുന്നത്.
An: AEO/DEO ഓഫീസില്‍ ഈ ജീവനക്കാരന്റെ ഓഥന്റിക്കേഷന്‍ ശരിയായി നല്‍കിയെങ്കില്‍ മാത്രമേ സാലറി പ്രോസസ് ചെയ്യാന്‍ സാധിക്കൂ. AEO/DEO ഓഫീസുമായി ബന്ധപ്പെടുക.
99. സൂപ്പര്‍ ആനുവേഷനിലുള്ള ഒരു അധ്യാപകന്റെ സാലറി മാത്രമായി എല്ലാ മാസവും പ്രോസസ് ചെയ്യാന്‍ കഴിയുമോ ?
An: സൂപ്പര്‍ ആനുവേഷനിലുള്ള അധ്യാപകന് മാര്‍ച്ച് വരെയുള്ള ശമ്പളം ലഭിക്കേണ്ടതുണ്ടെങ്കില്‍ എല്ലാ മാസവും പ്രത്യേകമായി ബില്ല് പ്രോസസ് ചെയ്യാന്‍ കഴിയില്ല. ചിലപ്പോള്‍ ജൂലൈ മാസത്തെ സാലറി പ്രോസസ് ചെയ്യാന്‍ കഴിഞ്ഞേക്കാം. എന്നാല്‍ ആഗസ്ത് മുതല്‍ പ്രസ്തുത ജീവനക്കാര്‍ സ്പാര്‍ക്കില്‍ നിന്നും ഓട്ടോമാറ്റിക്കായി ഒഴിവാക്കപ്പെടുന്നതായിരിക്കും. ഇങ്ങനെ സംഭവിക്കാതിരിക്കാന്‍ ജീവനക്കാരന്റെ സൂപ്പര്‍ ആനുവേഷന്‍ തിയതി മാറ്റിക്കൊടുക്കേണ്ടതാണ്. (എയിഡഡ് സ്കൂള്‍ ആണെങ്കില്‍ AEO/DEO) തലത്തില്‍ ബന്ധപ്പെടണം. 

100. Onam Festival Advance Bill ജനറേറ്റ് ചെയ്യുമ്പോള്‍ Invalid year എന്ന എറര്‍ മെസ്സേജ് കാണിക്കുന്നു ? 
An: Onam Advance Bil എന്ന പേജ് എടുക്കുമ്പോള്‍ ആദ്യം Month സെലക്ട് ചെയ്യുക. പിന്നീട് DDO Code, Adv Type എന്ന ക്രമത്തില്‍ സെലക്ട് ചെയ്യുക. 
101. ഒരിക്കല്‍ നല്‍കിയ LWA ഡിലീറ്റ് ചെയ്യാന്‍ കഴിയാത്തത് എന്തുകൊണ്ടാണ് ? 
An: ഇനി മുതല്‍ ഒരു ജീവനക്കാരന്  LWA നല്‍കിക്കഴിഞ്ഞാല്‍ ഡീലീറ്റ് ചെയ്യാന്‍ കഴിയില്ല. ഡിലീറ്റ് ചെയ്യണമെന്നുണ്ടെങ്കില്‍ സ്പാര്‍ക്ക് ഹെല്‍പ്പ് ഡെസ്കുമായി ബന്ധപ്പെടേണ്ടി വരും 
102. ഇ സബ്മിഷന്‍ പേജില്‍ ട്രഷറി ഒബ്ജക്ട് ചെയ്ത ബില്ല് കാണുന്നില്ല. എന്തുകൊണ്ടായിരിക്കാം? 
An: ഇ-സബ്മിഷന്‍ ക്യാന്‍സല്‍ ചെയ്യാന്‍ വേണ്ടി Accounts -> Bills -> Cancel Submitted Bill എന്ന എന്ന ക്രമത്തിലാണ്  ഇ-സബ്മിഷന്‍ ക്യാന്‍സല്‍ ചെയ്യേണ്ടത്. ഈ പേജില്‍ ഒബ്ജക്ട് ചെയ്ത ബില്ല് കാണുന്നില്ലെങ്കില്‍ സ്റ്റാറ്റസ് പേജിലെ view status ക്ലിക്ക് ചെയ്യാത്തതു കൊണ്ടായിരിക്കാം. അതിനാല്‍ View Status (Accounts-> Bills -> View Submitted Pay Bills)ക്ലിക്ക് ചെയ്തതിനു ശേഷമ ഈപേജ് എടുക്കുക. 
Q:103 We can't Add Deductions in the Other Deduction Section (Salary Matters -> Changes in  the month -> Other Deductions). This is a Govt School 
An: Please take another option, Salary Matters -> Pay Revision -> Pay Revision Editing -> Add item in the Other deduction Section 
Q:104. ഇക്കഴിഞ്ഞ മാസം നാലാം തിയതി (AN) ഒരു ജീവനക്കാരന്‍ ട്രാന്‍സ്ഫര്‍ ആയി മറ്റൊരു ഓഫീസിലേക്ക് പോയി. പാര്‍ട്ട് സാലറി Yes കൊടുത്തു കൊണ്ട്  റിലീവ് ചെയ്യുകയും ചെയ്തു. പക്ഷേ ഈ ഓഫീസില്‍ നിന്നും പ്രോസസ് ചെയ്യേണ്ട 4 ദിവസത്തെ സാലറി പ്രോസസ് ചെയ്തപ്പോള്‍ ബില്‍ തുക മൈനസ് ആയി കാണിക്കുകയും പ്രോസസിങില്‍ എറര്‍ കാണിക്കുകയും ചെയ്യുന്നു.? 
An: ഏതാനും ദിവസങ്ങള്‍ മാത്രം ജോലി ചെയ്ത് പുതിയ ഓഫീസിലേക്ക് ട്രാന്‍സ്ഫര്‍ ആകുമ്പോള്‍ കുറച്ചു ദിവസത്തെ സാലറി മാത്രമേ ആദ്യത്തെ ഓഫീസില്‍ പ്രോസസ്  ചെയ്യാന്‍ കഴിയു. അതേ സമയം ഇങ്ങനെ പ്രോസസ് ചെയ്യുന്ന സാലറിയേക്കാള്‍ കൂടുതല്‍ Deductions ഉണ്ടായിരിക്കുകയും ചെയ്യുമ്പോള്‍ Net Amount മൈനസ് തുക കാണിക്കുകയും സാലറി പ്രോസസിങില്‍ എറര്‍ കാണിക്കുകയും ചെയ്യും. Net Amount നേക്കാള്‍ കൂടുതല്‍ Deductions Amount വരികയാണെങ്കില്‍ ഓരോ Deductions ഉം കഴിഞ്ഞ മാസം വച്ചു കൊണ്ട് ഫ്രീസ് ചെയ്യാവുന്നതാണ്. (ഉദാ: ജൂണ്‍ മാസത്തിലെ സാലറിയാണ് പ്രോസസ് ചെയ്യേണ്ടതെങ്കില്‍ Deductions ന്റെ To Date 31-05-2013 എന്ന് നല്‍കാം.). പക്ഷേ ഇവിടെ ജീവനക്കാരനെ റിലീവ് ചെയ്തു കഴിഞ്ഞ ശേഷമാണ് 4 ദിവസത്തെ സാലറി പ്രോസസ് ചെയ്യുകയും മൈനസ് തുക കാണിക്കുകയും ചെയ്തത്. ഇങ്ങനെ വരുമ്പോള്‍ ട്രാന്‍സ്ഫര്‍ ആയ ജീവനക്കാരന്റെ Deductions ഫ്രീസ് ചെയ്യാന്‍ ആദ്യത്തെ ഓഫീസിന് സാധ്യമല്ല. ഇവിടെ ചെയ്യാവുന്നത്  Join ചെയ്ത പുതിയ ഓഫീസില്‍ നിന്നും Deductions ഫ്രീസ് ചെയ്യാവുന്നതാണ്. അങ്ങനെ ഫ്രീസ് ചെയ്തതിനുശേഷം ആദ്യത്തെ ഓഫീസില്‍ 4 ദിവസത്തെ സാലറി പ്രോസസ് ചെയ്യാം.   

 
antroid store
Computer Price List
 Telephone & School Code Directory
Mozilla Fiefox Download
java
google chrome

Email Subscription

Enter your email address:

GPF PIN Finder