ഈ അദ്ധ്യയന വര്‍ഷത്തെ സ്‌കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഓഗസ്റ്റ് ഏഴിന് നടത്തും| ഏറ്റവും പുതിയ വാർത്തകൾ,ഉത്തരവുകൾ .. ലേറ്റസ്റ്റ് ന്യൂസ്‌ പേജി ല്‍| File Your Income Tax Return before July 31, 2014. Last date to file First Quarter E Tds Returns of 2014-15 Financial Year for Govt. Offices is July 31
« »
ghsmuttomblog.. Search for GOs in related websites here..
Pareekshabhavan news
« »

വിദ്യാഭ്യാസ വാര്‍ത്തകള്‍

സംസ്ഥാന സര്‍ക്കാര്‍/ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കായി എല്‍.ബി.എസ്. സെന്റര്‍ മലയാളം കമ്പ്യൂട്ടിങ് എന്ന വിഷയത്തില്‍ 15 ദിവസത്തെ ട്രെയിനിങ് നല്‍കുന്നു. തിരുവനന്തപുരം പാളയത്തുളള കേന്ദ്ര ഓഫീസിലാണ് ട്രെയിനിങ്. അപേക്ഷിക്കേണ്ട അവസാന തീയതി ആഗസ്റ്റ് ആറ്. കൂടുതല്‍ വിവരങ്ങള്‍ക്ക്www.lbscentre.org എന്ന വെബ്‌സൈറ്റിലോ 2560333, 2324396 എന്നീ നമ്പറുകളിലോ ബന്ധപ്പെടുക.
ചില സാങ്കേതിക കാരണങ്ങളാല്‍ ഏതാനും വിദ്യാര്‍ത്ഥികളുടെ പ്ലസ് വണ്‍, സേ പരീക്ഷാ ഫലം പ്രസിദ്ധീകരിക്കുവാന്‍ കഴിയാത്തതിനാല്‍ ഈ വിദ്യാര്‍ത്ഥികള്‍ക്ക് ആഗസ്റ്റ് നാലിന് ആരംഭിക്കുന്ന പ്ലസ് വണ്‍ ഇംപ്രൂവ്‌മെന്റ് പരീക്ഷയ്ക്ക് എഴുതുന്നതിന് സോപാധികം അനുമതി നല്‍കി. ഇവര്‍ ഈ മാസം 25 -ന് അഞ്ച് മണിക്ക് മുമ്പായി ബന്ധപ്പെട്ട സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മുമ്പാകെ ഫീസടച്ച് രജിസ്റ്റര്‍ ചെയ്യണം
ഈ അദ്ധ്യയന വര്‍ഷത്തെ സ്‌കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഓഗസ്റ്റ് ഏഴിന് നടത്തും

ഒന്നാംവര്‍ഷ വി.എച്ച്.എസ്.ഇ. പ്രവേശനത്തിനായി നല്‍കിയ അപേക്ഷയില്‍ വിവരങ്ങള്‍ തെറ്റായി നല്‍കിയത് കാരണം പ്രവേശനം ലഭിക്കാതെ വന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള കറക്ഷന്‍ അലോട്ട്‌മെന്റ് വി.എച്ച്.എസ്.ഇ. വെബ്‌സൈറ്റായwww.vhscap.kerala.gov.inല്‍ പ്രസിദ്ധീകരിച്ചു. കറക്ഷന്‍ അലോട്ട്‌മെന്റ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ ജൂലൈ 23 വൈകുന്നേരം നാല് മണിക്ക് മുമ്പായി അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളില്‍ സ്ഥിര അഡ്മിഷന്‍ നേടേണ്ടതാണെന്ന് ഡയറക്ടര്‍ അറിയിച്ചു
പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ വിവിധ ജില്ലകളിലായി പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകുള്‍, പ്രീമെട്രിക്/പോസ്റ്റ്‌മെട്രിക് ഹോസ്റ്റലുകള്‍ എന്നിവയിലെ അന്തേവാസികളായ വിദ്യാര്‍ത്ഥികള്‍ക്ക് വ്യക്തിത്വ വികസനം, സ്വഭാവരൂപീകരണം, പഠനശേഷി വര്‍ധിപ്പിക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ കൗണ്‍സിലിംഗ് നല്‍കുന്നതിനും കരിയര്‍ ഗൈഡന്‍സ് നല്‍കുന്നതിനും കരാര്‍ അടിസ്ഥാനത്തില്‍ കൗണ്‍സിലര്‍മാരെ നിയമിക്കുന്നു. എം.എ. സൈക്കോളജി/എം.എസ്.ഡബ്ല്യൂ സ്റ്റുഡന്റ് കൗണ്‍സിലിംഗ് പരിശീലനം നേടിയവരായിരിക്കണം.. കൗണ്‍സിലിംഗില്‍ സര്‍ട്ടിഫിക്കറ്റ്/ഡിപ്ലോമ നേടിയവര്‍ക്കും, സ്റ്റുഡന്റ് കൗണ്‍സിലിംഗ് രംഗത്ത് മുന്‍പരിചയം ഉള്ളവര്‍ക്കും മുന്‍ഗണന. പ്രതിമാസം 15,000 രൂപ ഓണറേറിയം, യാത്രാപ്പടി പരമാവധി രണ്ടായിരം രൂപ എന്നിവ ലഭിക്കും. താത്പര്യമുള്ളവര്‍ വെള്ളക്കടലാസില്‍ എഴുതിയ അപേക്ഷ, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ (പകര്‍പ്പുകള്‍ സഹിതം) രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, പ്രവൃത്തി പരിചയം കാണിക്കുന്ന സര്‍ട്ടിഫിക്കറ്റ്, അഡ്രസ് പ്രൂഫ്, ഫോട്ടോ ഐഡന്റിറ്റികാര്‍ഡ് എന്നിവ സഹിതം താഴെപ്പറയുന്ന സ്ഥലത്ത് വാക്-ഇന്‍-ഇന്റര്‍വ്യൂവിനായി നേരില്‍ ഹാജരാകണം. ജൂലൈ 18 രാവിലെ 10.30 ന് - ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസ്, കോഴിക്കോട്, ് ഫോണ്‍ ; 0495-2376364 (കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലെ സ്ഥിരതാമസക്കാര്‍). ജൂലൈ 21 രാവിലെ 10.30 ന് ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസ് മൂവാറ്റുപുഴ, എറണാകുളം ഫോണ്‍ : 0485-2814957 (തൃശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകളിലെ സ്ഥിരതാമസക്കാര്‍). ജൂലൈ 24 രാവിലെ 10.30 ന് ഐ.റ്റി.ഡി.പി, നെടുമങ്ങാട്, തിരുവനന്തപുരം ഫോണ്‍ : 0472-2812557 (തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ സ്ഥിരതാമസക്കാര്‍)
സബോര്‍ഡിനേറ്റ് സര്‍വ്വീസില്‍ ഒരു വകുപ്പില്‍ നിന്ന് മറ്റൊരു വകുപ്പിലേക്കോ ഒരു വകുപ്പിലെ ഒരു ഓഫീസില്‍ നിന്ന് മറ്റൊരു ഓഫീസിലേയ്‌ക്കോ പരസ്പരമുളള സ്ഥലം മാറ്റങ്ങള്‍ക്കും ഇന്റര്‍ ഡിപ്പാര്‍ട്ട്‌മെന്റല്‍ സ്ഥലം മാറ്റങ്ങള്‍ക്കും ശിപായിമാരൊഴികെയുളള ജീവനക്കാര്‍ക്കുളള വ്യവസ്ഥകള്‍ പുതുക്കി ഉത്തരവായി. ഇതനുസരിച്ച് 2013 ഫെബ്രുവരി ആറിലെ അഞ്ചാം നമ്പര്‍ ഉത്തരവ് പ്രകാരം നിയമനാധികാരികളുടെ പരസ്പര സമ്മതപ്രകാരം ജീവനക്കാര്‍ക്ക് ഇന്റര്‍ഡിപ്പാര്‍ട്ട്‌മെന്റല്‍ സ്ഥലംമാറ്റം അനുവദിക്കും. ജീവനക്കാരുടെ സീനിയോറിറ്റി സബോര്‍ഡിനേറ്റ് സര്‍വീസസ് ചട്ടങ്ങളിലെ രണ്ടാം പാര്‍ട്ടിലെ ചട്ടം 27 സി. പ്രകാരം നിലനിര്‍ത്തും
ഏകജാലകരീതിയിലൂടെ മെരിറ്റ് ക്വാട്ടയിലും സ്‌പോര്‍ട്‌സ് ക്വാട്ടയിലും പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് കോംബിനേഷന്‍ മാറ്റത്തിനും സ്‌കൂള്‍ മാറ്റത്തിനും കോംബിനേഷന്‍ മാറ്റത്തോട് കൂടിയ സ്‌കൂള്‍ മാറ്റത്തിനും അപേക്ഷിക്കുന്നതിനുള്ള തീയതി ജൂലൈ 17 ന് ഉച്ചയ്ക്ക് ഒരു മണിവരെ ദീര്‍ഘിപ്പിച്ചു. സ്‌കൂള്‍ /കോംബിനേഷന്‍ മാറ്റങ്ങള്‍ അനുവദിച്ച ശേഷമുളള ഒഴിവുകളുടെ വിശദാംശങ്ങള്‍ ജൂലൈ 18 -ന് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും
ആറാം പ്രവര്‍ത്തി ദിവസത്തെ UID/EID സംബന്ധിച്ച വെബ് സൈററിലെ ഡാറ്റ സമ്പൂര്‍ണ്ണയുമായി sync ചെയ്യാന്‍ ആവശ്യമുള്ള സ്കൂളുകള്‍ tvmitschool@gmail.com എന്ന മെയിലിലേയ്ക്ക് സ്കൂളിന്റെ പേരും, കോഡും അയയ്ക്കണമെന്ന് IT@School ഡയറക്ടര്‍ അറിയിച്ചു
മാതാവോ പിതാവോ രണ്ടു പേരുമോ മരണപ്പെട്ട ബി പി എൽ കുടുംബങ്ങളിലെ കുട്ടികള്‍ക്ക് തുടര്‍പഠനം തടസ്സമില്ലാതെ പോകുന്നതിനായി കേരള സര്‍ക്കാരിന്റെ സ്നേഹപൂർവ്വം പദ്ധതിയിലേക്ക് അപേക്ഷ നല്‍കേണ്ട സമയമായിരിക്കുന്നു . അച്ഛനോ അമ്മയോ മരിച്ചു പോയിട്ടുള്ള പ്രൊഫെഷണല്‍ കോഴ്സ് അടക്കമുള്ള ഡിഗ്രി തല കോഴ്സുകള്‍ വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള സാമ്പത്തിക സഹായ പദ്ധതി ആണ് സ്നേഹപൂര്‍വ്വം - പദ്ധതി. 1 മുതൽ 5 വരെ ക്ലാസ്സ്‌ നു 300 രൂപ 6 മുതൽ 10 വരെ ക്ലാസ്സ്‌ നു 500 രൂപ+1 മുതൽ +2 വരെ ക്ലാസ്സ്‌ നു 1000 രൂപ എന്നീ ക്രമത്തിലാണ് സ്കോളര്‍ഷിപ്പ് നല്കുന്നത്. ഇതിലേക്ക് അപേക്ഷിക്കുവാന്‍ ഉള്ള അപേക്ഷ ഫോമും നിര്‍ദ്ദേശങ്ങളും ഇവിടെ നിന്നും ലഭിക്കും
ആറാം പ്രവൃത്തിദിന സൈറ്റില്‍ ഇനി പ്രിന്റെടുക്കാനായി പ്രഥമാധ്യാപകര്‍ കയറേണ്ടതില്ല. AEO/DEO തലത്തില്‍ പ്രിന്റുകളെടുത്ത് സ്കൂളുകള്‍ക്ക് നല്‍കും-  Staff fixation - New Circular ആറാം പ്രവൃത്തിദിന റിപ്പോട്ട് 2014-15- ഏറ്റവും പുതിയ നിര്‍ദ്ദേശം
 പത്താംതരം തുല്യതാ പരീക്ഷയുടെ ഓള്‍ഡ് സ്‌കീം സെപ്റ്റംബര്‍ ഒന്നുമുതല്‍ നാലുവരെ നടത്തും പുതുക്കിയ ടൈംടേബിള്‍ പരീക്ഷാഭവന്റെwww.keralapareekshabhavan.inല്‍ ലഭിക്കും
2014-15 അധ്യയന വര്‍ഷത്തെ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി വിഭാഗത്തിലെ ഒന്നാം വര്‍ഷ ക്ലാസുകള്‍ ജൂലൈ 14 തിങ്കളാഴ്ച ആരംഭിക്കും. പ്രവേശനം ലഭിച്ച കുട്ടികള്‍ അന്നേദിവസം രാവിലെ 8.30 ന് രക്ഷിതാക്കളുമായി ബന്ധപ്പെട്ട സ്‌കൂളില്‍ ഹാജരാകണം

ബാംഗ്ലൂരിലെ റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ്, പ്രൈമറി വിഭാഗം ഇംഗ്ലീഷ് അധ്യപകര്‍ക്കായി ജൂലൈ 21 മുതല്‍ ആഗസ്റ്റ് 20 വരെ ഇംഗ്ലീഷ് അധ്യാപനത്തില്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന്റെ (30 ദിവസം) രണ്ടാം ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള ഗവണ്മെന്റ്/ എയ്ഡഡ് മേഖലയിലെ പ്രൈമറി സ്‌കൂള്‍ വിഭാഗം അധ്യാപകരും അധ്യാപക പരിശീലകരും അതത് ഉപജില്ല/ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ ബയോഡാറ്റയും അപേക്ഷയും ജൂലൈ 15നു മുന്‍പ് ഡയറക്ടര്‍, എസ്.സി.ഇ.ആര്‍.ടി., പൂജപ്പുര, തിരുവനന്തപുരം 12 വിലാസത്തില്‍ അയയ്ക്കണം. കവറിനു മുകളില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഇംഗ്ലീഷ് ലാഗ്വേജ് ടീച്ചിങ് എന്ന് രേഖപ്പെടുത്തണം. ബാംഗ്ലൂരിലേക്ക് നേരിട്ട് അയയ്ക്കുന്ന അപേക്ഷകള്‍ പരിഗണിക്കില്ല. തെരഞ്ഞെടുക്കപ്പെടുന്ന അധ്യാപകര്‍ക്ക് എസ്.സി.ഇ.ആര്‍.ടി.യില്‍ നിന്നും ഉത്തരവ് പ്രകാരം അറിയിപ്പ് നല്‍കും. ഫോണ്‍ - 9496268605
ബി.എഡ് (ഡിപ്പാര്‍ട്ട്‌മെന്റ് ക്വാട്ടാ) കോഴ്‌സിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കേണ്ട അവസാന തീയതി ജൂലൈ 30. വെബ്‌സൈറ്റ് - www.education.kerala.gov.in
പി എസ്. സി യുടെ 2014 ജൂലൈ മാസത്തെ ‍ഡിപ്പാര്‍ട്ട് മെന്‍റല്‍ പരീക്ഷകളുടെ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു.പരീക്ഷകള്‍ ജൂലൈ 31 ന് ആരംഭിച്ച് ആഗസ്ത് 22 ന് അവസാനിക്കും-Departmental Test July 2014 - Time Table പ്ലസ് വണ്‍ പ്രവേശനത്തിന്റെ മുഖ്യ അലോട്ട്‌മെന്റ് പ്രകിയയിലെ രണ്ടാമത്തേയും അവസാനത്തേതുമായ അലോട്ട്‌മെന്റ് ലിസ്റ്റ്  പ്രസിദ്ധീകരിച്ചു, ഫലം  www.hscap.kerala.gov.in 
എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. രണ്ടാമത്തെ ലിസ്റ്റ് പ്രകാരമുള്ള പ്രവേശനം ജൂലൈ 9, 10, 11 തീയതികളില്‍ തേടാം. താല്‍ക്കാലിക പ്രവേശനത്തില്‍ തുടരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഹയര്‍ ഓപ്ഷന്‍ നിലനിര്‍ത്താന്‍ ഇനി അവസരം ഉണ്ടായിരിക്കില്ല. അതുകൊണ്ട് തന്നെ അലോട്ട്‌മെന്റ് ലഭിച്ച എല്ലാ വിദ്യാര്‍ത്ഥികളും അതത് സ്‌കൂളുകളില്‍ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. അലോട്ട്‌മെന്റ് ലഭിച്ചവര്‍ അലോട്ട് ചെയ്ത സ്‌കൂളില്‍ നിര്‍ബന്ധമായി ജൂലൈ 11ന് വൈകിട്ട് നാല് മണിക്ക് മുമ്പ് സ്ഥിരപ്രവേശനം നേടണം. ജൂലൈ 14ന് പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കുമെന്ന് ഹയര്‍ സെക്കണ്ടറി ഡയറക്ടര്‍ അറിയിച്ചു. ഈ അലോട്ട്‌മെന്റോടുകൂടി പ്രവേശനത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയാകും. സി.ബി.എസ്.ഇ.യുടെ സ്‌കൂള്‍തല പരീക്ഷയില്‍ യോഗ്യത നേടിയവര്‍ക്കും, നേരത്തേ അപേക്ഷ നല്‍കാന്‍ കഴിയാതിരുന്ന മറ്റ് എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും വേണ്ടിയുള്ള സപ്ലിമെന്ററി അലോട്ട്‌മെന്റിന് അപേക്ഷ സ്വീകരിക്കുന്ന തീയതി പിന്നാലെ അറിയിക്കും. അപേക്ഷിച്ചിട്ടും ഇതുവരെ അലോട്ട്‌മെന്റൊന്നും ലഭിച്ചിട്ടില്ലാത്തവര്‍ക്ക് നിലവിലുള്ള അപേക്ഷ പുതുക്കി പുതിയ ഓപ്ഷനുകള്‍ കൂട്ടിച്ചേര്‍ത്ത് നല്‍കാം
2014-15 അധ്യയന വര്‍ഷം പരീക്ഷാഭവന്‍ നടത്തുന്ന എസ്.എസ്.എല്‍.സി. ഉള്‍പ്പെടെയുള്ള പരീക്ഷകള്‍ക്കാവശ്യമായ ഉത്തരക്കടലാസുകളുടെയും, സി.വി. കവറുകളുടെയും വിവരം പരീക്ഷാഭവനില്‍ ഓണ്‍ലൈനായി റിപ്പോര്‍ട്ട് ചെയ്യുന്നതിന് വേണ്ട സര്‍ക്കുലറും പ്രഫോര്‍മയും പരീക്ഷാഭവന്‍ വെബ്‌സൈറ്റായ www.keralapareekshabhavan.in-ല്‍ ലഭിക്കും. എല്ലാ ഹെഡ്മാസ്റ്റര്‍മാരും ജൂലായ് 25 ന് മുമ്പ് ആവശ്യമായ വിവരങ്ങള്‍ ഓണ്‍ലൈനായി നല്‍കണം
പത്താംതരം തുല്യതാ കോഴ്‌സിന്റെ അപേക്ഷാഫോറവും പ്രോസ്‌പെക്ടസും സംസ്ഥാന-ജില്ലാ സാക്ഷരതാമിഷന്‍ ഓഫീസുകളില്‍നിന്നും തുടര്‍-വികസനവിദ്യാകേന്ദ്രങ്ങളില്‍ നിന്നും ലഭിക്കും. www.literacymissionkerala.orgലുംലഭിക്കും.17വയസ്സ് പൂര്‍ത്തിയായവര്‍ക്കും സ്‌കൂള്‍ വിദ്യാഭ്യാസത്തിലെ ഏഴാം ക്ലാസോ സാക്ഷരതാമിഷന്‍ നടത്തുന്ന ഏഴാംതരം തുല്യതാകോഴ്‌സോ ജയിച്ചവര്‍ക്കും എസ്.എസ്.എല്‍.സി.ക്ക് തുല്യമായ പത്താംതരം തുല്യതാകോഴ്‌സില്‍ ചേരാം
Application Form പത്താംതരം തുല്യതാ പരീക്ഷ ആഗസ്റ്റ് 27 മുതല്‍ സെപ്തംബര്‍ നാലുവരെ നടത്തും. പരീക്ഷാഫീസ് ജൂലൈ 21 തിങ്കളാഴ്ച മുതല്‍ 31 വ്യാഴാഴ്ച വരെയും പിഴയോടെ ഓഗസ്റ്റ് ഒന്നിനും രണ്ടിനും പരീക്ഷാകേന്ദ്രങ്ങളില്‍ സ്വീകരിക്കും Notification 
സമ്പൂര്‍ണയിൽ വിദ്യാർഥി/സ്കൂൾ /ജീവനക്കാരുടെ വിവരങ്ങൾ ഉടൻ അപ്ഡേറ്റ്  ചെയ്യണം വിശദമായ സർകുലർ ലേറ്റസ്റ്റ് ന്യൂസ്‌ പേജിൽ
ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലെ പ്രവൃത്തിദിനം ജൂലൈ ഒന്ന് മുതല്‍ ശനിയാഴ്ച ഒഴിവാക്കി ആഴ്ചയില്‍ അഞ്ച് ദിവസമാക്കി അംഗീകരിച്ച് ഉത്തരവായി. തിങ്കള്‍ മുതല്‍ വ്യാഴം വരെയുളള സമയക്രമം ചുവടെ. രാവിലെ ഒമ്പത് മണിമുതല്‍ 9.45 വരെ 45 മിനിട്ട്, രണ്ടാം പിരീഡ് 9.45 മുതല്‍ 10.25 വരെയും മൂന്നാം പിരീഡ് 10.25 മുതല്‍ 11.05 വരെയും നാലാം പിരീഡ് 11.10 മുതല്‍ 11.50 വരെയും അഞ്ചാം പിരീഡ് 11.50 മുതല്‍ 12.30 വരെയും 40 മിനിട്ടുവീതമായിരിക്കും. 12.30 മണിമുതല്‍ 1.05 വരെ 35 മിനിട്ട് (ലഞ്ച്‌ബ്രേക്ക്). ആറാം പിരീഡ് 1.05 മുതല്‍ 1.45 വരെയും ഏഴാം പിരീഡ് 1.45 മുതല്‍ 2.25 വരെയും എട്ടാം പിരീഡ് 2.25 മുതല്‍ 3.05 വരെയും 40 മിനിട്ട് വീതവും ഒമ്പതാം പിരീഡ് 3.10 മുതല്‍ 3.45 വരെ 35 മിനിട്ടും പത്താം പിരീഡ് 3.45 മുതല്‍ 4.30 വരെ 45 മിനിട്ടുമായിരിക്കും. വെള്ളിയാഴ്ച ഒന്നാം പിരീഡ് ഒമ്പത് മണിമുതല്‍ 9.55 വരെ 55 മിനിട്ടും രണ്ടാം പിരീഡ് 9.55 മുതല്‍ 10.45 വരെ 50 മിനിട്ടും മൂന്നാം പിരീഡ് 10.50 മുതല്‍ 11.40 വരെയും നാലാം പിരീഡ് 11.40 മുതല്‍ 12.30 വരെയും 50 മിനിട്ട് വീതവും. 12.30 മുതല്‍ രണ്ട് മണിവരെ 90 മിനിട്ട് (ലഞ്ച്‌ബ്രേക്ക്). അഞ്ചാം പിരീഡ് രണ്ട് മണിമുതല്‍ 2.50 വരെയും ആറാം പിരീഡ് 2.50 മുതല്‍ 3.40 വരെയും 50 മിനിട്ട് വീതവും. ഏഴാം പിരീഡ് 3.45 മുതല്‍ 4.30 വരെ 45 മിനിട്ടുമായിരിക്കും. ഹയര്‍ സെക്കണ്ടറി വിദ്യാഭ്യാസ മേഖല നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിച്ച് ശുപാര്‍ശ സമര്‍പ്പിക്കുന്നതിന് പ്രൊഫ. പി.ഒ.ജെ.ലബ്ബയുടെ നേതൃത്വത്തില്‍ നാലംഗ സമിതിയെ സര്‍ക്കാര്‍ നിയമിച്ചിരുന്നു. ലബ്ബ കമ്മിറ്റി സമര്‍പ്പിച്ച ശുപാര്‍ശകളിലൊന്ന് ശനിയാഴ്ച ഒഴിവാക്കി പ്രവൃത്തി ദിവസം അഞ്ചായി കുറയ്ക്കുക എന്നതാണ്. ആഴ്ചയില്‍ ആറ് പ്രവൃത്തി ദിനങ്ങളിലായി 47 പിരീഡുകളാണ് അധ്യയനത്തിനായി നിലവില്‍ നിജപ്പെടുത്തിയിരിക്കുന്നത്. പ്രവൃത്തിദിനം ആഴ്ചയില്‍ അഞ്ചാകുമ്പോള്‍ ശനിയാഴ്ച നഷ്ടപ്പെടുന്ന സമയം തിങ്കള്‍ മുതല്‍ വെള്ളിവരെയുള്ള ദിവസങ്ങളില്‍ രാവിലെ ഒമ്പത് മണിമുതല്‍ വൈകുന്നേരം 4.30 വരെയായി ക്രമീകരിക്കാമെന്ന ശുപാര്‍ശ ഇതു സംബന്ധിച്ച് പഠിക്കുന്നതിന് നിയോഗിച്ച ഉദ്യോഗസ്ഥതല സമിതിയും നിര്‍ദ്ദേശിച്ചു. ഈ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ശനിയാഴ്ച ഒഴിവാക്കി പ്രവൃത്തി ദിവസങ്ങള്‍ അഞ്ചാക്കി ഉത്തരവ് പുറപ്പെടുവിച്ചത്
പൊതുവിദ്യാഭ്യാസ വകുപ്പ് ഏര്‍പ്പെടുത്തിയിട്ടുളള 2013 ലെ പ്രൊഫസര്‍ ജോസഫ് മുണ്ടശ്ശേരി സ്മാരക അവാര്‍ഡിന് അദ്ധ്യാപകരില്‍ നിന്നും രചനകള്‍ ക്ഷണിച്ചു. 2008 ജനുവരി ഒന്നു മുതല്‍ 2012 ഡിസംബര്‍ 31 വരെയുളള കാലയളവില്‍ മലയാളത്തില്‍ പ്രസിദ്ധീകരിച്ചിട്ടുളള ആദ്യ പതിപ്പായിരിക്കണം. സര്‍ഗ്ഗാത്മക സാഹിത്യം, വൈജ്ഞാനിക സാഹിത്യം, ബാലസാഹിത്യം എന്നീ വിഭാഗങ്ങളിലേക്ക് പ്രത്യേകം രചനകള്‍ അയക്കാം. 10,000 രൂപയും പ്രശസ്തി പത്രവും ശില്‍പവും അടങ്ങുന്നതാണ് അവാര്‍ഡ്. രചനകളുടെ അഞ്ച് പകര്‍പ്പുകളും ഇപ്പോഴും സര്‍വ്വീസില്‍ തുടരുന്നുവെന്ന മേലുദ്യോഗസ്ഥന്റെ സാക്ഷ്യപത്രവും ജൂലൈ 25 ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ പബ്ലിക് റിലേഷന്‍സ് ഒഫീസര്‍ക്ക് ലഭിക്കത്തക്കവിധം അയക്കണം
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും അഖിലേന്ത്യാ സര്‍വീസ് ഓഫീസര്‍മാരുടെയും 2013-14 വര്‍ഷത്തെ ജനറല്‍ പ്രോവിഡന്റ് ഫണ്ട് വാര്‍ഷിക കണക്ക് സ്റ്റേറ്റ്‌മെന്റ്www.agker.cag.gov.in എന്ന ഔദ്യോഗിക വെബസൈറ്റില്‍ പ്രസിദ്ധീകരിച്ചു. വരിക്കാര്‍ക്ക് പിന്‍ നമ്പര്‍ ഉപയോഗിച്ച് ഈ സൈറ്റില്‍ നിന്നും ജനറല്‍ പ്രോവിഡന്റ് ഫണ്ട് വാര്‍ഷിക കണക്ക് സ്റ്റേറ്റ്‌മെന്റ് എടുക്കാം. ഇത് സംബന്ധിച്ചുള്ള സംശയ നിവാരണത്തിന് അക്കൗണ്ടന്റ് ജനറല്‍ ഓഫീസിലെ 0471 2330311, എക്സ്റ്റന്‍ഷന്‍ 600 നമ്പരുകളില്‍ ബന്ധപ്പെടാം

കേരള സര്‍ക്കരാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും മറ്റും ഡി.എ 63 ശതമാനത്തില്‍ നിന്നും 73 ശതമാനമാക്കി ഉയര്‍ത്തി സര്‍ക്കാര്‍ ഉത്തരവിറങ്ങി. വര്‍ദ്ധനവിന് 2014 ജനുവരി മുതല്‍ മുന്‍കാല  പ്രാബല്യമുണ്ട്. വര്‍ദ്ധിപ്പിച്ച ഡി.എ 2014 ജൂണിലെ ശമ്പളം മുതല്‍ പണമായി ലഭിക്കും. 2014ജനുവരി മുതല്‍ 2014 മെയ് വരെയുള്ള കുടിശ്ശിക പി.എഫില്‍ ലയിപ്പിക്കണം. പി.എഫി ല്‍ ലയിപ്പിക്കാന്‍ 2014 ജൂണ്‍ മുതല്‍ 2014 ഡിസംബര്‍ വരെ സമയമുണ്ട്. ഇങ്ങിനെ ക്രെഡിറ്റ് ചെയ്യുന്ന തുക 30/04/2018 ന് ശേഷം മാത്രമേ പിന്‍വലിക്കാന്‍ കഴിയൂ.
The enhanced DA sanctioned in GO(P) No.221/2014/Fin Dtd:-16-06-2014 to Non Gazetted Employees,Gazetted Employees and those coming under UGC,AICTE and Medical Education has been updated in SPARK
ജീവനക്കാരുടെ വിവരങ്ങൾ സ്പാര്കിൽ നിന്നും ലഭിക്കാൻ -SPARK ല്‍ ലോഗിന്‍ ചെയ്ത ശേഷം, Salary Matters / Other Reports / GPF Subscribers Details OR GIS Subscribers Details എന്ന ക്രമത്തില്‍ പ്രവേശിക്കുക.ഇവിടെ നിന്നും കിട്ടുന്ന PDF റിപ്പോര്‍ട്ടില്‍ നിന്നും വിവരങ്ങള്‍ ലഭിക്കും
സംസ്ഥാന സര്‍ക്കാര്‍ സര്‍വ്വീസിലെ സെല്‍ഫ് ഡ്രോയിംഗ് ഓഫീസര്‍മാര്‍ക്ക് ശമ്പളം കൈപ്പറ്റുന്നതിന് സമര്‍പ്പിക്കേണ്ട ടി.ആര്‍.ഫാറം പുതുക്കി ഉത്തരവായി. മാര്‍ച്ച് മാസം മുതലുളള ശമ്പളത്തിന് ടി.ആര്‍.46 (എ) യിലുളള പുതിയ ഫാറത്തിലാണ് അപേക്ഷിക്കേണ്ടത്. പുതിയ ഫാറത്തിലുളള ശമ്പള ബില്ലുകള്‍ മാത്രമെ ട്രഷറികളില്‍ സ്വീകരിക്കുകയുളളു. നിലവിലുളള ടി.ആര്‍.46 നും അനുബന്ധ ഡിഡക്ഷന്‍ പട്ടികകള്‍ക്കും ശമ്പള ബില്ലിനും പകരമായാണ് ലഘൂകരിച്ച പുതിയ ടി.ആര്‍. 46 (എ) ആവിഷ്‌കരിച്ചിട്ടുളളത്. സ്റ്റേഷനറി സാമഗ്രികള്‍ അനാവശ്യമായി പാഴാകുകയും ബില്ലുകള്‍ തയ്യാറാക്കുന്നതിന് ഏറെ സമയം വേണ്ടി വരികയും ചെയ്യുന്നതിന്റെ പശ്ചാത്തലത്തിലാണ് പുതിയ ടി.ആര്‍.ഫാറം തയ്യാറാക്കിയിട്ടുളളത്. പരിഷ്‌കരിച്ച ടി.ആര്‍. ഫാറം 46 (എ)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഈ  ബ്ലോഗിലെ  അക്ഷരങ്ങള്‍  ചെറുതാണെങ്കില്‍   വലുതായി  കാണാന്‍   മാര്‍ഗമുണ്ട്  കീ ബോര്‍ഡിലെ control (Ctrl) സ്വിച്ച്   ഞെക്കി പിടിച്ച്   മൌസിന്റെ  നടുവിലെ  ചക്രം (scroll wheel)  മുന്നോട്ടു  കറക്കുക-പിന്നോട്ട് കറക്കിയാല്‍  ചെറുതാകും ..                


സി-ടെറ്റ് -അപേക്ഷ ഓഗസ്റ്റ് 4 വരെ

കേന്ദ്ര അധ്യാപക യോഗ്യതാ പരീക്ഷയ്ക്ക് അപേക്ഷ ഓഗസ്റ്റ് 4 വരെ
. പരീക്ഷ സെപ്റ്റംബര്‍ 21ന്
അധ്യാപകരാകാന്‍ ഒരുങ്ങുന്നവര്‍ക്കുള്ള ദേശീയ യോഗ്യതാ പരീക്ഷയായ കേന്ദ്ര അധ്യാപകയോഗ്യതാ നിര്‍ണയ പരീക്ഷയ്ക്ക് (സെന്‍ട്രല്‍ ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് - സിടിഇടി) അപേക്ഷ ക്ഷണിച്ചു.
സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്റെ (സിബിഎസ്ഇ) മേല്‍നോട്ടത്തില്‍ നടത്തുന്ന ഈ വര്‍ഷത്തെ പരീക്ഷയ്ക്ക് ഓഗസ്റ്റ് നാലു വരെ അപേക്ഷിക്കാം. ഫീസടയ്ക്കുന്നതിനുള്ള അവസാന തീയതി ഓഗസ്റ്റ് 6 ആണ്. സെപ്റ്റംബര്‍ 21നാണു പരീക്ഷ.
ഒന്നു മുതല്‍ എട്ടു വരെയുള്ള സിബിഎസ്ഇ ക്ളാസുകളില്‍ പഠിപ്പിക്കുന്നതിനുള്ള യോഗ്യത നിര്‍ണയിക്കാനുള്ളതാണ്  പരീക്ഷ. സ്വകാര്യ അണ്‍ എയ്ഡഡ് സ്കൂളുകള്‍ക്കും സര്‍ക്കാര്‍ സ്കൂളുകള്‍ക്കും അധ്യാപകരെ തിരഞ്ഞെടുക്കാന്‍ ആവശ്യമെങ്കില്‍ സിടിഇടി മാനദണ്ഡമാക്കാവുന്നതാണ്.
ഓണ്‍ലൈന്‍ അപേക്ഷ മാത്രം
രണ്ട് പേപ്പറുകളാണ് സിടിഇടിയ്ക്കുള്ളത്. ഒന്നു മുതല്‍ അഞ്ചു വരെ ക്ളാസുകളില്‍ പഠിപ്പിക്കുന്നതിനുള്ള യോഗ്യത  നേടുന്നതിനു വേണ്ടിയാണ് ഒരു പരീക്ഷ. ആറു മുതല്‍ എട്ടു വരെ ക്ളാസുകളിലെ അധ്യാപകരാകുന്നതിന് രണ്ടാമത്തെ  പരീക്ഷയും. പരീക്ഷ എഴുതുന്നതിനുള്ള യോഗ്യത സംബന്ധിച്ച വിവരങ്ങള്‍ ചുവടെ നല്‍കിയിട്ടുണ്ട്.
www.ctet.nic.in എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. ഓണ്‍ലൈനായി മാത്രമേ അപേക്ഷിക്കാനാവുകയുള്ളൂ. വെബ്സൈറ്റില്‍ ഹോംപേജില്‍ താഴെയായുള്ള നീല ഐക്കണില്‍ ക്ളിക്ക്ചെയ്താല്‍ അപേക്ഷാഫോം തുറന്നുവരും. തുടക്കത്തിലുള്ള നിര്‍ദേശങ്ങള്‍ കൃത്യമായി വായിച്ചു മനസിലാക്കണം.
അവശ്യം വേണ്ട വിവരങ്ങള്‍ നല്‍കുന്നതിനൊപ്പം അപേക്ഷകന്റെ ഒരു ഫോട്ടോയും ഒപ്പിന്റെ സ്കാന്‍ ചെയ്ത ഇമേജും അപ്ലോഡ് ചെയ്യണം. അപ്ലോഡ് ചെയ്യേണ്ട ഫോട്ടോകള്‍ക്ക് പ്രത്യേകം സൈസും നിഷ്കര്‍ഷിക്കുന്നുണ്ട്. ഇത്പാലിക്കണം. തുടര്‍ന്ന് ലഭിക്കുന്ന ഫോം പ്രിന്റെടുത്ത് ചലാന്‍ വഴി സിന്‍ഡിക്കേറ്റ് ബാങ്കിലോ കാനറ ബാങ്കിലോ സിബിഎസ്ഇ അക്കൌണ്ടിലേക്ക്  ഫീസ് അടയ്ക്കാം.  അല്ലെങ്കില്‍ ഡെബിറ്റ്-ക്രെഡിറ്റ് കാര്‍ഡുപയോഗിച്ചും ഫീസടയ്ക്കാം.
ഫീസ് അടച്ചതിന്റെ വിവരങ്ങളും സിടിഇടി  വെബ്സൈറ്റില്‍ അപ്ഡേറ്റ് ചെയ്യണം. അപ്പോള്‍ ലഭിക്കുന്ന കണ്‍ഫര്‍മേഷന്‍ പേജ് പ്രിന്റെടുത്ത് ഭാവി ആവശ്യത്തിനായി ഉപയോഗിക്കാം. അപേക്ഷയില്‍ ലഭിച്ച റജിസ്ട്രേഷന്‍ നമ്പര്‍ കൃത്യമായി എഴുതി സൂക്ഷിച്ചിരിക്കണം.  കണ്‍ഫര്‍മേഷന്‍ പേജ് സിബിഎസ്ഇയിലേക്ക് അയയ്ക്കേണ്ടതില്ല.
ഫീസ്
രണ്ടു പരീക്ഷയും ഒരുമിച്ചെഴുതുന്നതിന് ജനറല്‍/ഒബിസി വിഭാഗത്തിന് 1000 രൂപയാണ് ഫീസ്. എസ്സി/എസ്ടി, അംഗവൈകല്യമുള്ളവര്‍ എന്നിവര്‍ക്ക് 500 രൂപയും. ഒന്നാമത്തെയോ രണ്ടാമത്തെയോ ഏതെങ്കിലും ഒരു പരീക്ഷ മാത്രം എഴുതുകയാണെങ്കില്‍ ജനറല്‍ വിഭാഗത്തിനും ഒബിസിക്കും 600 രൂപയാണ് ഫീസ്. എസ്സി/എസ്ടി, അംഗവൈകല്യമുള്ളവര്‍ എന്നിവര്‍ക്ക് 300 രൂപയും.
കേരളത്തില്‍ 3 കേന്ദ്രങ്ങള്‍
തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവയാണ് കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങള്‍. മംഗലാപുരം, കോയമ്പത്തൂര്‍, മധുര, ബാംഗൂര്‍, ചെന്നൈ, മുംബൈ തുടങ്ങിയവയും പരീക്ഷാ കേന്ദ്രങ്ങളാണ്. ഡല്‍ഹിയില്‍ അഞ്ചു കേന്ദ്രങ്ങളുണ്ട്.
ഫീസടയ്ക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് ആറ്. ഫീസടച്ചതിന്റെ സ്റ്റാറ്റസും മറ്റു വിവരങ്ങളും ഓഗസ്റ്റ് 12ന് പ്രസിദ്ധീകരിക്കും. ഫീസടച്ചിട്ടും വെബ്സൈറ്റില്‍ നിങ്ങളുടെ വിവരങ്ങള്‍ ലഭ്യമായില്ലെങ്കില്‍ ഫീസടച്ചതി ന്റെ വിശദാംശങ്ങളുമായി ഡല്‍ഹി സിബിഎസ്ഇ ഓഫിസിലെ സിടിഇടി സെക്ഷന്‍ അസിസ്റ്റന്റ് സെക്രട്ടറിയെ സമീപിക്കാം. രാവിലെ 10  മുതല്‍ വൈകിട്ട് അഞ്ചു വരെയാണ് സമയം. ഫോണ്‍:  01122235774/ 22240104/ 22240112ഫാക്സ്: 01122240103ഇ-മെയില്‍:ctet@cbse.gov.in
അപേക്ഷയില്‍ തിരുത്ത്
ഓണ്‍ലൈന്‍ അപേക്ഷയില്‍ എന്തെങ്കിലും തിരുത്ത് ആവശ്യമുണ്ടെങ്കില്‍  ഓഗസ്റ്റ് 12 മുതല്‍ 19 വരെ അതിനുള്ള സൌകര്യം വെബ്സൈറ്റിലുണ്ടാകും. ഓഗസ്റ്റ് 22ന് പരീക്ഷയ്ക്കുള്ള അഡ്മിറ്റ്  കാര്‍ഡ് ഡൌണ്‍ലോഡ് ചെയ്തെടുക്കാം. പരീക്ഷയ്ക്ക് 21ന് രാവിലെ 8.45 മുതല്‍ പരീക്ഷാഹാളില്‍ പ്രവേശിക്കാം. പരീക്ഷാകേന്ദ്രത്തിന്റെ വിവരം വെബ്സൈറ്റിലും ലഭ്യമാക്കും. രാവിലെ 9.30നു ശേഷം എത്തുന്നവര്‍ക്ക് പരീക്ഷ എഴുതാനാകില്ല. 9.30ന് ഒന്നാം പേപ്പര്‍ പരീക്ഷ ആരംഭിച്ച്  12ന് അവസാനിക്കും. ഉച്ചക്ക് 1.15ന് രണ്ടാം പേപ്പര്‍ പരീക്ഷയ്ക്ക് ഹാളില്‍ പ്രവേശിക്കാം. രണ്ട് മണിക്കു ശേഷം പ്രവേ ശിക്കുന്നവരെ പരീക്ഷ എഴുതാന്‍ അനുവദിക്കില്ല. 2.00 മുതല്‍ 4.30 വരെയാണ് പരീക്ഷ.
മള്‍ട്ടിപ്പിള്‍ ചോയിസ് രീതിയിലായിരിക്കും ചോദ്യങ്ങള്‍. ഓരോ ചോദ്യത്തിനും ഉത്തരത്തിന് നാല് ഓപ്ഷനുകളുണ്ടാകും. ശരിയുത്തരത്തിന് ഓരോ മാര്‍ക്ക് വീതം ലഭിക്കും. നെഗറ്റീവ് മാര്‍ക്ക് ഉണ്ടായിരിക്കില്ല.
സഹായകേന്ദ്രങ്ങള്‍
അപേക്ഷകരെ സഹായിക്കാന്‍ എല്ലാ സംസ്ഥാനത്തും സഹായകേന്ദ്രങ്ങള്‍ (ഫെസിലിറ്റേഷന്‍ സെന്റര്‍) ഉണ്ട്. കേരളത്തിലെ സഹായകേന്ദ്രം തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് അറപ്പുര ജംക്ഷനിലെ സരസ്വതി വിദ്യാലയ ആണ്.
യോഗ്യത, സിലബസ്
പരീക്ഷയുടെ സിലബസിന്റെ പിഡിഎഫ് ഫയല്‍ സിടിഇടി വെബ്സൈറ്റില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്യാം. മുന്‍വര്‍ഷത്തെ പരീക്ഷകളുടെ ചോദ്യപ്പേപ്പറുകളും വെബ്സൈറ്റില്‍ ലഭ്യമാണ്.
യോഗ്യത സംബന്ധിച്ച സിബിഎസ്ഇ നിര്‍ദേശങ്ങള്‍ ചുവടെ: 
 The candidates having the following minimum educational qualification are eligible for appearing in CTET

Minimum Educational Qualifications for becoming Teacher for Classes I-V (Primary Stage):
• Senior Secondary (or its equivalent) with at least 50% marks and passed or appearing in final year of 2- year Diploma in Elementary Education (by whatever name known)
• OR
• Senior Secondary (or its equivalent) with at least 45% marks and passed or appearing in final year of 2- year Diploma in Elementary Education (by whatever name known), in accordance with the NCTE (Recognition Norms and Procedure), Regulations, 2002.
• OR
• Senior Secondary (or its equivalent) with at least 50% marks and passed or appearing in final year of 4- year Bachelor of Elementary Education (B.El.Ed).
• OR
• Senior Secondary (or its equivalent) with at least 50% marks and passed or appearing in final year of 2- year Diploma in Education (Special Education)*.
• OR
• Graduation and passed or appearing in final year of two year Diploma in Elementary Education (by whatever name known).

Minimum Qualifications for becoming Teacher for Classes VI-VIII: Elementary Stage
• Graduation and passed or appearing in final year of 2-year Diploma in Elementary Education (by whatever name known).
• OR
• Graduation with at least 50% marks and passed or appearing in 1-year Bachelor in Education (B.Ed).
• OR
• Graduation with at least 45% marks and passed or appearing in 1- year Bachelor in Education (B.Ed), in accordance with the NCTE (Recognition Norms and Procedure) Regulations issued from time to time in this regard.
• OR
• Senior Secondary (or its equivalent) with at least 50% marks and passed or appearing in final year of 4- year Bachelor in Elementary Education (B.El.Ed).
• OR
• Senior Secondary (or its equivalent) with at least 50% marks and passed or appearing in final year of 4- year B.A/B.Sc.Ed or B.A.Ed/B.Sc.Ed.
• OR
• Graduation with at least 50% marks and passed or appearing in 1-year B.Ed. (Special Education)*.

• Note:
• Relaxation up to 5% in the qualifying marks in the minimum Educational Qualification for eligibility shall be allowed to the candidates belonging to reserved categories, such as SC/ST/OBC/Differently abled.
• *Diploma/Degree Course in Teacher Education: For the purposes of this Notification, a diploma/degree course in teacher education recognized by the National Council for Teacher Education (NCTE) only shall be considered. However, in case of Diploma in Education (Special Education) and B.ED (Special Education), a course recognized by the Rehabilitation Council of India (RCI) only shall be considered.

• Training to be undergone: A person with D.Ed (Special Education) qualification shall undergo, after appointment an NCTE recognized 6-month Special Programme in Elementary Education.

• The minimum qualifications referred above apply to teachers of Languages, Social Studies/Social Science, Mathematics, Science etc. In respect of teachers for Physical Education, the minimum qualification norms for Physical Education teachers referred to in NCTE Regulation, dated 3rd November, 2001 (as amended from time to time) shall be applicable. For teachers of Art Education, Craft Education, Home Science, Work Education, etc. the existing eligibility norms prescribed by the State Governments and other school managements shall be applicable till such time the NCTE lays down the minimum qualifications in respect of such teachers.

• Candidates who are appearing in the final year of Bachelor Degree in Education or Diploma in Elementary Education etc. are provisionally admitted and their CTET Certificate shall be valid only on passing the aforesaid Examinations.

• The candidate not having any of the above qualification shall not be eligible for appearing in Central Teacher Eligibility Test.


Guidelines to prepare Income Tax Return in ITR1 (SAHAJ)

നികുതിദായകരായ വ്യക്തികൾക്ക് 2013-14 സാമ്പത്തികവർഷത്തെ Income Tax Return സമർപ്പിക്കാനുള്ള സമയപരിധി 2014 ഏപ്രിൽ 1 മുതൽ ജൂലൈ 31 വരെയാണ്. Chapter VI A കിഴിവുകൾക്ക് മുമ്പുള്ള വരുമാനം(Housing Loan Interest കുറച്ചതിന് ശേഷം ഉള്ള വരുമാനം)  2 ലക്ഷത്തിൽ കൂടുതലുള്ളവരെല്ലാം റിട്ടേണ്‍ സമർപ്പിക്കണം.  ITR ഫോറം പൂരിപ്പിച്ച് Income Tax Office ൽ സമർപ്പിക്കുക വഴിയോ E Filing നടത്തി അതിലൂടെ generate ചെയ്യപ്പെടുന്ന ഫോം Bangalore ലേക്ക് അയയ്ക്കുക വഴിയോ നമുക്ക്  റിട്ടേണ്‍ സമർപ്പിക്കാം.
Total  Assassable  Income 5 ലക്ഷത്തിൽ കൂടുതൽ ഉള്ളവർ E Filing നടത്തണംഎന്ന് നിർബന്ധമുണ്ട്.5 ലക്ഷത്തിൽ കുറവുള്ളവർക്ക് നേരിട്ട് കൊടുക്കുകയോ E Filing നടത്തുകയോ ആവാം. E Filing നടത്തുന്നതിനായി   ഇവിടെ ക്ലിക്ക് ചെയ്യുക.).

 ITR 1 അതായത് SAHAJ ഫോറത്തിൽ റിട്ടേണ്‍ തയ്യാറാക്കി സമർപ്പിക്കാം.  ഒരു വീടിന്റെ ഹൌസിംഗ് ലോണ്‍ ഇന്ററസ്റ്റ്‌ വരുമാനത്തിൽ കിഴിവ് നേടിയവർക്കും ഇതേ ഫോം ഉപയോഗിക്കാം.ഇൻകം ടാക്സ് ഓഫീസുകളിൽ നിന്നും ഈ ഫോറം ലഭിക്കും.  വെബ്‌സൈറ്റുകളിൽ നിന്നും ഡൌണ്ലോകഡ് ചെയ്തു A4 ഷീറ്റിൽ 'fit topage'  print optionൽ കളർ പ്രിന്റ്‌ എടുത്തു ഉപയോഗിക്കാം.  ITR V -Acknowledgement Form കളർ പ്രിന്റ്‌ വേണമെന്നില്ല.ഇൻകം ടാക്സ് റിട്ടേണ്‍ സമർപ്പിക്കുമ്പോൾ അതിനോടൊപ്പം മറ്റു രേഖകളൊന്നും കൂടെ കൊടുക്കേണ്ടതില്ല.


ITR 1 (SAHAJ) ഫോം പൂരിപ്പിക്കേണ്ടത് എങ്ങിനെയെന്ന് നോക്കാം.

ഇതിന്റെ Part A യിൽ റിട്ടേണ്‍ സമർപ്പിക്കുന്ന വ്യക്തിയെ സംബന്ധിച്ച വിവരങ്ങളാണ് ഉള്ളത്.

A 1-A 3 വരെ  ജീവനക്കാരന്റെ പേര് എഴുതാനുള്ളതാണ്.  PAN കാർഡിൽ ഉള്ളത് പോലെ തന്നെ ഇതിലും എഴുതണം.CLICK TO KNOW YOUR NAME AS IN PAN CARD

A4 -Permanent Account Number - ഇവിടെ PAN നമ്പർ എഴുതാം.  ഇതിൽ 1 മുതൽ 5 വരെ സ്ഥാനങ്ങളിൽ ഇംഗ്ലീഷ് അക്ഷരങ്ങളും 6 മുതൽ 9 വരെ സ്ഥാനങ്ങളിൽ അക്കങ്ങളും പത്താം സ്ഥാനത്ത് ഇംഗ്ലീഷ് അക്ഷരവും ആയിരിക്കും.
A5 - Sex - ഇതിനു താഴെയുള്ള Male അല്ലെങ്കിൽ Female നു തുടക്കത്തിൽ കറുത്ത വൃത്തം കറുപ്പിക്കുക.
A6 - Date of birth - ഇതിനു താഴെയുള്ള കള്ളികളിൽ ജനനതിയ്യതി എഴുതുക.  രണ്ടു കള്ളികളിലായി തിയ്യതിയും രണ്ടു കള്ളികളിൽ മാസനമ്പരും 4 കള്ളികളിലായി വർഷവും എഴുതാം.
A7 - Income Tax  Ward/ Circle- ഇവിടെ ജീവനക്കാരന്റെ താമസസ്ഥലം സ്ഥിതിചെയ്യുന്ന ഇൻകം ടാക്സ് വാർഡ്‌ നമ്പരും സർക്കിളിന്റെ പേര് അല്ലെങ്കിൽ നമ്പരും എഴുതുക. നിങ്ങളുടെ വാർഡും സർക്കിളും അറിയില്ലെങ്കിൽ ഈ ലിങ്കിൽ  PAN നമ്പർ നല്കി അവ കണ്ടുപിടിക്കാം.
A8 മുതൽ 17 വരെ ജീവനക്കാരന്റെ താമസസ്ഥലമേൽവിലാസം എഴുതാം.
A18 - സർക്കാർ ശമ്പളം വാങ്ങുന്നവർ Government എന്നതിന് മുമ്പുള്ള വൃത്തം കറുപ്പിക്കുക.
A19 - അടയ്ക്കെണ്ടതായ ടാക്സ് മുഴുവൻ കഴിഞ്ഞ മാർച്ച്‌ മാസത്തിൽ കൈപ്പറ്റിയ ശമ്പളത്തിൽ നിന്നും കുറച്ചു കഴിഞ്ഞെങ്കിൽ 'Nil Tax Balance' നു മുമ്പുള്ള വൃത്തം കറുപ്പിക്കുക.  നേരത്തെ കാണിക്കാത്ത ഏതെങ്കിലും കിഴിവുകൾ മൂലം അടച്ച ടാക്സ് തിരിച്ചു ലഭിക്കാനുണ്ടെങ്കിൽ 'Tax Refundable' വൃത്തം കറുപ്പിക്കുക.  ടാക്സ് ഇനിയും കൊടുക്കാനുണ്ടെങ്കിൽ 'Tax Payable' കറുപ്പിക്കുക.
A20 - ഇവിടെ 'Resident' നു ചേർന്നുള്ള വൃത്തം കറുപ്പിക്കാം.
A22 , A 23  എന്നിവ പൂരിപ്പിക്കേണ്ടതില്ല.
A24 - ഒറിജിനൽ റിട്ടേണ്‍ ആണ് സമർപ്പിക്കുന്നത്  എന്നതിനാൽ ഇവിടെ ഒന്നും പൂരിപ്പിക്കേണ്ടതില്ല.  Revised Return സമർപ്പിക്കുമ്പോൾ മാത്രം ഇവ പൂരിപ്പിച്ചാൽ മതി.
A25 - ഇവിടെയും ഒന്നും പൂരിപ്പിക്കേണ്ടതില്ല. 
PART B - GROSS TOTAL INCOME
     ഇനി നമുക്ക് PART Bപൂരിപ്പിക്കാം.2013 -14 വർഷത്തെ FORM16 അല്ലെങ്കിൽ Statement നോക്കി പൂരിപ്പിക്കുന്നതാണ് എളുപ്പം.  Statement  ൽ കാണിക്കാത്ത ഏതെങ്കിലും കിഴിവുകൾക്ക് അർഹതയുണ്ടെങ്കിൽ അത് കൂടി റിട്ടേണിൽ ഉൾപ്പെടുത്തി ടാക്സ് കണ്ട ശേഷം ശമ്പളത്തിൽ നിന്നും അധികം കുറച്ച ടാക്സ് തിരിച്ചുവാങ്ങാവുന്നതാണ്.
B1- Income from Salary/Pension - ഇവിടെ FORM16 അല്ലെങ്കിൽ STATEMENT ൽ കാണുന്ന ആകെ ശമ്പളത്തിൽ നിന്നും Professional Tax കുറച്ചു കിട്ടിയ  സംഖ്യ എഴുതണം.
B2 - Income from one house property - Housing Loan Interest ഇവിടെയാണ് കാണിക്കേണ്ടത്.  ആദ്യം Self occupied എന്നതിന് മുമ്പുള്ള  വൃത്തം കറുപ്പിക്കുക.  എന്നിട്ട് B2 എന്നതിന്  അടുത്തു കാണുന്ന ബ്രാക്കറ്റിൽ മൈനസ് (-) ചിഹ്നം ചേർക്കുക.  കള്ളികളിൽ വീട്ടുലോണിന്റെ പലിശ എഴുതുക.
B3 - Income from other sources - മറ്റു വരുമാനങ്ങൾ കാണിക്കാനുണ്ടെങ്കിൽ എഴുതുക.
B4 - Gross Total Income  - B1 ൽ നിന്നും വീട്ടുലോണിന്റെ പലിശ കുറച്ചതിന് ശേഷം B3 കൂട്ടിയ സംഖ്യ എഴുതുക.
PART C - DEDUCTIONS AND TAXABLE TOTAL INCOME 
PART C യിൽ Chapter VI A യിലെ എല്ലാ കിഴിവുകളും കാണിക്കുന്നു.
C1 -80 C -  ഇവിടെ PF, LIC, GIS, SLI, FBS, Tution fees, Housing Loan Principal part paid മുതലായവ Section 80C പ്രകാരമുള്ള കിഴിവുകൾ പരമാവധി ഒരു ലക്ഷം വരെ ചേർക്കാം.
C2 - 80 CCC - LICയിലെ ചില Annuity Plan കൾ.
C3 - 80 CCD(1) -ചില പ്രത്യേക പെൻഷൻ പദ്ധതികളിലെ നിക്ഷേപം.
C4 - 80 CCD(2) - Section  80 CCD(2) ൽ പറയുന്ന പെൻഷൻ ഫണ്ടുകളിലെ നിക്ഷേപം.
C5 - 80 CCG - Rajiv Gandhi Eqity Saving Scheme പോലുള്ള Equity Saving Scheme കളിലെ നിക്ഷേപം.
C6 - 80 D - Mediclaim പോലുള്ള Health Insurance നു അടച്ച ഇൻഷുറൻസ് പ്രീമിയം.
C7 - 80 DD - വികലാംഗരായ ആശ്രിതരുടെ കിഴിവ് .
C8 - 80 DDB - തന്റെയോ ആശ്രിതരുടെയോ പ്രത്യേക രോഗങ്ങൾക്കുള്ള ചികിത്സചെലവ്.
C9 - 80 E - കുടുംബാംഗങ്ങളുടെ ഉന്നതവിദ്യാഭ്യാസത്തിനെടുത്ത ലോണിന്റെ പലിശ.
C10 - 80EE - സ്വന്തം താമസത്തിനായി ഉള്ള വീടിന്റെ ലോണ്‍ പലിശ.
C11 - 80 G - Section 80 G പ്രകാരം നല്കിയ സംഭാവനകൾ.
C12 - 80 GG - HRA ലഭിക്കാത്തവരുടെ വീട്ടുവാടക.
C13 - 80 GGA - Section 80 GGA പ്രകാരമുള്ള സംഭാവനകൾ.
C14 - 80 GGC - രാഷ്ട്രീയ പാർട്ടികൾക്കുള്ള സംഭാവന
C15 - 80 RRB - PATENTകളുടെറോയൽറ്റി
C16 - 80 QQB - പുസ്തകങ്ങളുടെ  റോയൽറ്റി
C17 - 80 TTA - വരുമാനത്തോടു കൂട്ടിയ ബാങ്ക് ഇന്റെറെസ്റ്റ് 80TTA അനുസരിച്ച്.
C18 - 80 U - വികലാംഗജീവനക്കാർക്കുള്ള കിഴിവ്
C19 - Total Deductions - C1 മുതൽ C18 വരെ കൂട്ടിയ തുക എഴുതണം.
C20 - Taxable Total Income - B4 ൽ നിന്നും C19 കുറച്ചു കിട്ടുന്ന സംഖ്യ ഇവിടെ എഴുതാം.

PART D - TAX COMPUTATION AND TAX STATUS
     PART D പൂരിപ്പിക്കുന്നതിനു മുമ്പായി രണ്ടാം പേജിന്റെ മുകൾഭാഗത്തെ കള്ളികളിൽ PAN നമ്പർ എഴുതണം.    PART D യിൽ ടാക്സ് സംബന്ധിച്ച വിവരങ്ങളാണ് നല്കാനുള്ളത്.
D1 - Tax payable on Total Income - മുൻപേജിലെ C19 ലെ  Taxable Total Income ത്തിന്റെ ടാക്സ് കണക്കാക്കി എഴുതുക.  Section 87A പ്രകാരമുള്ള കിഴിവ് പരമാവധി 2000 രൂപ കുറയ്ക്കുന്നതിന് മുമ്പുള്ള ടാക്സ് ആണ് ഇവിടെ കാണിക്കേണ്ടത്. ( അതായത് C20 ലെ Taxable Total income 5 ലക്ഷത്തിൽ കുറവെങ്കിൽ  2 ലക്ഷത്തിനു മുകളിൽ വരുന്ന സംഖ്യയുടെ 10% ;Taxable Income 5 ലക്ഷത്തിന് മുകളിലെങ്കിൽ  30000 രൂപയും 5 ലക്ഷത്തിനു മുകളിൽ വരുന്ന സംഖ്യയുടെ 20% വും കൂട്ടിയ തുക.)
D2 - Rebate u/s 87A - 5 ലക്ഷത്തിൽ താഴെ taxable income ഉള്ളവർക്കുള്ള പരമാവധി 2000 രൂപ വരെയുള്ള റിബേറ്റ് ഇവിടെ ചേർക്കണം.
D3 - Tax payable after Rebate -  ഈ സംഖ്യയാണ്  കഴിഞ്ഞ വർഷം അടയ്ക്കേണ്ട ടാക്സ്.  ഇത് ശരിയാണോ എന്ന് Form16 അല്ലെങ്കിൽ Statement പരിശോധിച്ച് ഉറപ്പു വരുത്തുക. (D1-D2)
D4 - Surcharge, if C20 exceeds 1 Crore - ഇവിടെ "0" ചേർക്കുക.
D5 - Cess   - D3  യിലെ ടാക്സിന്റെ 3 ശതമാനം സെസ് ഇവിടെ എഴുതാം. 
D6- Total Tax, Surcharge and Cess - ടാക്സും സെസ്സും കൂട്ടി എഴുതണം. (D3+D4+D5)
D7 - Relief u/s 89 - അരിയറുകൾ വാങ്ങിയത്‌മൂലമുള്ള റിലീഫിനു അർഹതയുണ്ടെങ്കിൽ ചേർക്കാം.  ഇത് FORM16 ൽ കാണാം.
D8 - Balance Tax after Relief - D6 ൽനിന്നും D7 കുറച്ചു കിട്ടുന്ന സംഖ്യ എഴുതാം. (D6-D7)
D9 - Total interest u/s 234A - '0' ചേർക്കാം.  (വൈകി റിട്ടേണ്‍ ഫയൽ ചെയ്താലുള്ള ഇന്റെറെസ്റ്റ്)
D10 - Total interest u/s 234B -  '0' ചേർക്കാം.  (അഡ്വാൻസ്‌ ടാക്സ് അടയ്ക്കാതിരുന്നാൽ)
D11 - Total interest u/s 234C - '0' ചേർക്കാം.   (അഡ്വാൻസ്‌ ടാക്സ് വൈകിയാൽ)
D12 - Total Tax and Interest - Interest '0' ആയതിനാൽ D8 ലെ സംഖ്യ തന്നെ ഇവിടെ എഴുതാം. (D8+D9+D10+D11)
D13 - Total Advance Tax paid - '0' ചേർക്കാം
D14 - Total Self Assessment Tax paid -   '0' ചേർക്കാം.  സ്വമേധയാ ബാങ്കിൽ ചെലാൻ വഴി ജീവനക്കാരൻ സ്വന്തം PAN നമ്പറിൽ ടാക്സ് അടച്ചിട്ടുണ്ടെങ്കിൽ അത് ചേർക്കണം.
D15 - Total TDS claimed -  ശമ്പളത്തിൽ നിന്നും കുറച്ച ടാക്സ് ഇവിടെയാണ് ചേർക്കേണ്ടത്.  ഈ പേജിലെ 'Sch TDS 1' എന്ന പട്ടികയിലെ നാലാം കോളമായ 'Tax deducted' ലെ സംഖ്യകളുടെ തുകയാണ് ഇവിടെ വരേണ്ടത്.
D16 - Total Taxes Paid -  D13, D14, D15 എന്നിവ കൂട്ടി കിട്ടിയ തുക എഴുതുക. (D13+D14+D15)
D17 - Total Payable -  D8 അല്ലെങ്കിൽ D12  ൽ കാണുന്ന നികുതിബാധ്യതയേക്കാൾ കുറവാണ് D16 ൽ കാണുന്ന അടച്ച ടാക്സ്‌ എങ്കിൽ അവ തമ്മിലുള്ള വ്യത്യാസം ഇവിടെ എഴുതുക.
D18 - Refund -  നികുതിബാധ്യതയെക്കാൾ കൂടുതലാണ് D16 ൽ കാണുന്ന അടച്ച സംഖ്യ എങ്കിൽ വ്യത്യാസം ഇവിടെ എഴുതാം.
     ഇതിനു താഴെ കാണുന്ന കോളങ്ങൾ ബാങ്ക് അക്കൗണ്ട്‌ വിവരങ്ങൾ എഴുതാനുള്ളതാണ്.  തുക തിരിച്ചു കിട്ടാനില്ലാത്തവരും നിർബന്ധമായും ബാങ്ക് വിവരങ്ങൾ രേഖപ്പെടുത്തണമെന്ന് ITR 1 ൽ പറയുന്നു.
D19 - Account Number എഴുതണം.
D20 - Type of Account - Current അല്ലെങ്കിൽ Savings കറുപ്പിക്കുക.
D21 - ഇതിൽ ബാങ്കിന്റെ IFSC കോഡ് എഴുതണം.  തുക തിരിച്ചു കിട്ടാനുണ്ടെങ്കിൽ ഇത് നിർബന്ധമായുംഎഴുതുക.  IFSC കോഡ് കിട്ടാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
D22 - Exempt income only for reporting purpose - Exempted Income ഒന്നും കാണിക്കാനില്ലെങ്കിൽ '0' ചേർക്കാം

VERIFICATION
     Verification ൽ പേരും രക്ഷിതാവിന്റെ പേരും എഴുതി താഴെ സ്ഥലം, തിയ്യതി, ഒപ്പ് എന്നിവ ചേർക്കുക.  Name of TRP എന്ന് തുടങ്ങുന്ന വരിയിൽ ഒന്നും ചേർക്കേണ്ടതില്ല.  'Sch IT - Schedule of Advance Tax and Self Assessment Tax Payments' എന്ന പട്ടികയിൽ ഒന്നും ചേർക്കേണ്ടതില്ല.  

Sch IT - DETAILS OF ADVANCE TAX AND SELF ASSESSMENT TAX PAYMENTS
TDS ആയി അല്ലാതെ സ്വമേധയാ ടാക്സ് ബാങ്കിൽ PAN നമ്പർ പ്രകാരം അടച്ചെങ്കിൽ മാത്രം ഇവിടെ വിവരങ്ങൾ ചേർക്കാം.

Sch TDS1- DETAILS OF TAX DEDUCTED AT SOURCE FROM SALARY
ഈ പട്ടികയിലാണ് ശമ്പളത്തിൽ നിന്നും കുറച്ച ടാക്സിന്റെ വിവരങ്ങൾ ചേർക്കേണ്ടത്.  ഇതിനു താഴെ S1 എന്ന ഒന്നാമത്തെ വരിയിൽ  മാത്രമേ പൂരിപ്പിക്കാനുണ്ടാവൂ.  2013-14  ൽ രണ്ടു സ്ഥാപനങ്ങളിൽ ജോലി ചെയ്യുകയും രണ്ടിടത്തും ശമ്പളത്തിൽ നിന്നും ടാക്സ് കുറയ്ക്കുകയും ചെയ്തെങ്കിൽ രണ്ടാമത്തെ വരി കൂടി പൂരിപ്പിക്കാം.  TAN നു കീഴെ സ്ഥാപനത്തിന്റെ TAN നമ്പർ എഴുതുക.  ഇതിന്റെ ആദ്യത്തെ 4 സ്ഥാനങ്ങളിൽ അക്ഷരങ്ങളും 5 മുതൽ 9 വരെ സ്ഥാനങ്ങളിൽ അക്കങ്ങളും പത്താം സ്ഥാനത്ത് അക്ഷരവുമായിരിക്കും.  'Name of Employer' എന്നതിന് കീഴെ സ്ഥാപനത്തിന്റെ പേര് എഴുതുക.  'Income under salary' എന്നാ കോളത്തിൽ ആകെ വാങ്ങിയ ശമ്പളം എഴുതണം.  'Tax Deducted' നു താഴെ ശമ്പളത്തിൽ നിന്നും കുറച്ച ടാക്സ് എഴുതുക. 'Sch TDS2' എന്ന പട്ടിക പൂരിപ്പിക്കേണ്ടതില്ല.

Sch TDS2 - DETAILS OF TAX DEDUCTED AT SOURCE FROM INCOME OTHER THAN SALARY
ഈ പട്ടിക പൂരിപ്പിക്കേണ്ടതില്ല.
ഇതോടെ ITR I പൂരിപ്പിച്ചു കഴിഞ്ഞു.
     
ITR V ACKNOWLEDGEMENT
ഇനി ITR V അതായത് നമുക്ക് സീൽ ചെയ്തു തിരിച്ചു തരുന്ന 'Acknowledgement Form' പൂരിപ്പിക്കാം.
     'Received with thanks from' എന്നതിന് നേരെ റിട്ടേണ്‍ കൊടുക്കുന്നയാളിന്റെ പേര് എഴുതാം.  അതിനു താഴെ ITR No. നു നേരെ '1(SAHAJ)' നു ചേർന്നുള്ള ആദ്യത്തെ വൃത്തം കറുപ്പിക്കാം.  A1 മുതൽ A13 വരെയുള്ള കോളങ്ങളിൽ ITR 1 ൽ പൂരിപ്പിച്ചത് പോലെ പൂരിപ്പിക്കുക.
A14 ൽ മെയ്‌ 31 ന് മുമ്പാണ്  റിട്ടേണ്‍ സമർപ്പിക്കുന്നതെങ്കിൽ 'Before due date' നു മുമ്പും സമയപരിധി കഴിഞ്ഞാണ് സമർപ്പിക്കുന്നതെങ്കിൽ 'After due date'  നു മുമ്പും ഉള്ള വൃത്തം കറുപ്പിക്കുക.
B1 - Gross Total Income - ഇവിടെ ITR 1 ലെ B4 അതായത്  'Gross Total Income' എഴുതാം.
B2 - Deduction under Chapter VI A - ഇവിടെ ITR1 ലെ C19 അതായത് 'Total Deductions' എഴുതാം.
B3 - Total Income -  ഇവിടെ ITR 1 ലെ C20 അതായത് 'Taxable Total Income'ചേർക്കുക.
B4 - Current Loss if any -  ഇവിടെ ഒന്നും ചേർക്കേണ്ടതില്ല. '0' ചേർക്കുകയുമാവാം.
B5 - Net Tax Payable -  ഇവിടെ ITR 1 ലെ രണ്ടാം പേജിലെ D8 അതായത് 'Balance Tax after Relief'' എഴുതാം.
B6 - Interest Payable - ഇവിടെ ITR 1 ലെ D9, D10,D11 എന്നിവയുടെ തുക എഴുതണം. '0' ആയിരിക്കും.
B7 - Total Tax and Interest Payable -  D12 അതായത് ITR 1 ലെ ''Total Tax and interest' എഴുതുക.
B8 - Total Advance Tax paid -   D13  എഴുതുക
B9 - Total Self Assessment Tax paid -   D14  എഴുതുക
B10 - Total TDS Deducted -   D15  എഴുതുക
B11 - Total TCS Deducted - '0' ചേർക്കുക
B12 - Total Prepaid Taxes -  ITR 1 ലെ D16 'Total Taxes Paid' എഴുതുക.
B13 - Tax Payable -   ITR 1 ലെ D17 'Total payable' എഴുതുക
B14 - Refund -  ITR 1 ലെ D18 'Refund' എഴുതുക.
'SIGN HERE' എന്ന കള്ളിയിൽ ഒപ്പിടുക.
     ഇതോടെ 'Acknowledgement' ഉം പൂരിപ്പിച്ചു കഴിഞ്ഞു.  ഇനി ITR 1 ഉം Acknowledgement form ഉം കൂടി Income Tax Office ൽ സമർപ്പിക്കാം.  ഇതിനോടൊപ്പം മറ്റേതെങ്കിലും ഫോറങ്ങളോ രേഖകളോ കൂടെ കൊടുക്കേണ്ടതില്ല.  എല്ലാം കൃത്യമായി പൂരിപ്പിച്ചുവെങ്കിൽ Acknowledgement സീൽ ചെയ്തു തിരിച്ചു തരും.  ഇത് സൂക്ഷിച്ചു വയ്ക്കേണ്ടതുണ്ട്.   റിട്ടേണ്‍ ഫയൽ ചെയ്തു എന്നതിന് തെളിവായും ബാങ്കുകളിലും മറ്റും നമ്മുടെ സാമ്പത്തികസ്ഥിതി കാണിക്കുന്നതിനും മറ്റും ഇവ ആവശ്യമായി വരും.
PDF FORMAT FOR THIS POST

ITR1( SAHAJ )DOWNLOAD

INSTRUCTION FOR ITR1

ITR V  ACKNOWLEDGEMENT  

Form 10 I (Section 80DDB) Medical Treatment 

Income Tax Challan ITNS 281 

Income Tax Challan ITNS 280 

Form 16

Thanks to Sir.Sudheer Kumar T K
e-mail: sudeeeertk@gmail.com
phone : 9495050552

Pre-matric Schoarship (Minority) 2014-15

2014-15 അധ്യയന വര്‍ഷത്തേക്ക് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുള്ള പ്രീമെട്രിക് സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഈ വര്‍ഷത്തെ അപേക്ഷാ ഫോമിന് മാറ്റമുള്ളതു കൊണ്ടു തന്നെ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷയില്‍ ഓര്‍ഡര്‍ നമ്പര്‍ തിരുത്തി വരുന്ന അപേക്ഷ യാതൊരു കാരണവശാലും സ്വീകരിക്കേണ്ടതില്ലെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. 2014 ജൂലൈ 31 വരെ അപേക്ഷിക്കാം. വരുമാനം, മതം എന്നിവയ്ക്കുള്ള സത്യവാങ് മൂലം സമര്‍പ്പിക്കുന്നതിനായി ഇപ്രാവശ്യം മുദ്രപത്രം ആവശ്യമില്ല .സത്യവാങ് മൂലം വെള്ളപ്പേപ്പറില്‍ എഴുതി നല്‍കിയാല്‍ മതി. അപേക്ഷകള്‍ സ്വീകരിക്കുന്ന മുറയ്ക്ക് സ്ക്കൂളില്‍ നിന്നു തന്നെ ഡാറ്റാ എന്‍ട്രി പൂര്‍ത്തിയാക്കണം. എന്‍ട്രി കഴിഞ്ഞതിനു ശേഷം അപേക്ഷകള്‍ സ്ക്കൂളില്‍ത്തന്നെയാണ് സൂക്ഷിക്കേണ്ടത്. വെരിഫൈ ചെയ്ത ശേഷം സൈറ്റില്‍ നിന്നും അപേക്ഷകളുടെ ക്രോഡീകരിച്ച ലിസ്റ്റ് പ്രിന്റെടുത്ത് അതത് വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്ക് സമര്‍പ്പിക്കണം
ഓരോ സ്ക്കൂളിനും അനുവദിക്കുന്ന തുക അതാത് ഹെഡ്മാസ്റ്റര്‍മാരുടെ ബാങ്ക് അക്കൗണ്ടിലേക്ക് പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ നിന്നും നേരിട്ട് ഇ-ട്രാന്‍സ്ഫര്‍ ചെയ്യാനാണ് പദ്ധതി. അതുകൊണ്ടു തന്നെ അപേക്ഷാ ഫോമിന്റെ പാര്‍ട്ട് 2 ലെ ഒമ്പതാം കോളം പൂരിപ്പിക്കുന്നതിന് നാഷണലൈസ്ഡ് ബാങ്കില്‍ സേവിംങ്സ് അക്കൗണ്ട് ഇല്ലാത്ത സ്ക്കൂളുകളിലെ ഹെഡ്മാസ്റ്റര്‍മാര്‍ സമീപത്തുള്ള നാഷണലൈസ്ഡ് ബാങ്കില്‍ ഉടന്‍ തന്നെ അക്കൗണ്ട് തുടങ്ങിയ ശേഷം വേണം അപേക്ഷകളില്‍ രേഖപ്പെടുത്താന്‍. നിലവില്‍ അക്കൗണ്ടുള്ള സ്ക്കൂളുകള്‍ ആ വിവരം രേഖപ്പെടുത്തിയാല്‍ മതി.

അപേക്ഷകര്‍ക്കുള്ള വ്യക്തമായ നിര്‍ദ്ദേശങ്ങളടങ്ങിയ ഡി.പി.ഐ സര്‍ക്കുലറും അപേക്ഷാ ഫോമും ചുവടെ ഡൗണ്‍ലോഡ് ചെയ്യാനായി നല്‍കിയിരിക്കുന്നു. രക്ഷാകര്‍ത്താവിന്റെ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ താഴെയായിരിക്കണം. ഒരു കുടുംബത്തിലെ രണ്ടു കുട്ടികള്‍ക്കെ അര്‍ഹതയുള്ളൂ. വരുമാനം എത്രയാണെന്നും, മുസ്‌ലിം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധിസ്റ്റ്, പാഴ്‌സി എന്നിവയില്‍ ഏതു മതവിഭാഗത്തില്‍പ്പെടുന്നുവെന്നും സ്വയം സാക്ഷ്യപ്പെടുത്തിയ രക്ഷകര്‍ത്താവിന്റെ വെള്ളക്കടലാസിലുള്ള സത്യവാങ്മൂലം അപേക്ഷയും കുട്ടി പഠിക്കുന്ന സ്‌കൂളില്‍ നല്‍കണം. ഉദ്യോഗമുള്ളവര്‍ സ്ഥാപന മേധാവിയില്‍ നിന്നും വാങ്ങിയ വരുമാന സര്‍ട്ടിഫിക്കറ്റാണ് നല്‍കേണ്ടത്. . കഴിഞ്ഞവര്‍ഷം സ്‌കോളര്‍ഷിപ്പ് ലഭിച്ചവരും പുതുതായി അപേക്ഷ നല്‍കണം. അപേക്ഷ ഫോമും വിശദവിവരവും www.scholarship.itschool.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.

ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുള്ള പ്രീമെട്രിക്ക് സ്കോളര്‍ഷിപ്പ്

ആര്‍ക്കെല്ലാം അപേക്ഷിക്കാം.

 • കേരളത്തിലെ വിദ്യാലയങ്ങളില്‍ ഒന്നു മുതല്‍ പത്തുവരെ ക്ലാസുകളില്‍ പഠിക്കുന്ന മുസ്ലീം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധിസ്റ്റ്, പാഴ്സി എന്നീ ന്യൂനപക്ഷ മത വിഭാഗങ്ങളില്‍ പെടുന്ന വിദ്യാര്‍ത്ഥികളായിരിക്കണം.
 • സര്‍ക്കാര്‍/എയ്ഡഡ്/സര്‍ക്കാര്‍ അംഗീകരിച്ച അണ്‍ എയ്ഡഡ്/അഫിലിയേഷനുള്ള CBSE/ICSE സ്ക്കൂളുകളില്‍ പഠിക്കുന്നവര്‍ക്ക് മാത്രമേ അപേക്ഷിക്കാനാകൂ.
 • കഴിഞ്ഞ വര്‍ഷം ന്യൂനപക്ഷങ്ങള്‍ക്കുള്ള ഈ പ്രീമെട്രിക് സ്കോളര്‍ഷിപ്പ് ലഭിച്ചവര്‍ നിര്‍ബന്ധമായും അപേക്ഷയിലെ Renewal കോളം ടിക് ചെയ്യണം.
 • മുന്‍ വാര്‍ഷിക പരീക്ഷയില്‍ അപേക്ഷകര്‍ 50 ശതമാനമോ അതില്‍ കൂടുതലോ മാര്‍ക്ക്/ഗ്രേഡ് നേടിയിരിക്കണം.
 • അപേക്ഷകര്‍ ഈ വര്‍ഷം ഒന്നാം സ്റ്റാന്റേര്‍ഡില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളാണെങ്കില്‍ മാര്‍ക്കോ ഗ്രേഡോ ബാധകമല്ല.

കുടുംബവും വരുമാന നിബന്ധനയും

 • ഒരു കുടുംബത്തില്‍ നിന്നും രണ്ട് വിദ്യാര്‍ത്ഥികള്‍ക്കേ അര്‍ഹതയുണ്ടാവൂ.
 • അപേക്ഷകരുടെ രക്ഷകര്‍ത്താക്കളുടെ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുത്.
 • രക്ഷകര്‍ത്താക്കള്‍ അവരുടെ വരുമാനം സംബന്ധിച്ച് മുദ്രപത്രം ഹാജരാക്കേണ്ടതില്ല.
 • സ്വയം തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലവും, ഉദ്യോഗമുള്ളവര്‍ അതാത് സ്ഥാപനം നല്‍കുന്ന വരുമാന സര്‍ട്ടിഫിക്കറ്റുമാണ് നല്‍കേണ്ടത്.
 • അപേക്ഷകന്റെ മതം തെളിയിക്കാനായി സത്യവാങ് മൂലം അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.
 • സത്യവാങ് മൂലം വെള്ളപ്പേപ്പറില്‍ നല്‍കിയാല്‍ മതിയാകും.
 • APPLICATION FORM
 • Declaration FORM 
 • INSTRUCTION – FOR SCHOOLS
 • INSTRUCTION – FOR APPLICANTS
 • PRE-MATRIC-SCHOLARSHIP(Minority)Online Application  Website

Income Tax Slabs in Budget 2014-15

2014-15 വര്‍ഷത്തെ സാമ്പത്തിക ബജറ്റ് അവതരിപ്പിക്കപ്പെട്ടു. ആദായ നികുതി ദായകരെ സംബന്ധിച്ചിടത്തോളം അല്പം ആശ്വാസം നല്‍കുന്ന ബജറ്റാണിത്.ബജറ്റില്‍ അതവതരിപ്പിക്കപ്പെട്ടതനുസരിച്ച് പുതിയ ആദായ നികുതി നിരക്കുകള്‍ താഴെ കാണുന്നത് പോലെയാണ്.


Ordinary CitizensSenior Citizens (Age 60-79)Super Senior Citizens (Age 80 or above)
Upto Rs. 2,50,000 - NilUpto Rs. 3,00,000 - NilUpto Rs. 5,00,000 - Nil
2,50,000 To 5,00,000 - 10%3,00,000 To 5,00,000 - 10%5,00,000 To 10,00,000 - 20%
5,00,000 To 10,00,000 - 20%5,00,000 To 10,00,000 - 20%Above 10,00,000 - 30%
Above 10,00,000 - 30%Above 10,00,000 - 30%
ഇത് കൂടാതെയുള്ള മറ്റ് പ്രധാന മാറ്റങ്ങള്‍
 • 80 സി പ്രകാരമുള്ള ഡിഡക്ഷന്‍ ഒരു ലക്ഷം രൂപയില്‍ നിന്നും ഒന്നര ലക്ഷം രൂപയാക്കി
 • ഹൗസിംഗ് ലോണിന്‍റെ പലിശയിനത്തില്‍ കുറവ് ചെയ്യാവുന്ന തുക 1,50,000 എന്നത് 2,00,000 രൂപയാക്കി
 • സ്ലാബ് 2,50,000 രൂപയാക്കി ഉയര്‍ത്തിയ സ്ഥിതിക്ക് 87എ പ്രകാരം ഇക്കഴിഞ്ഞ വര്‍ഷം ലഭിച്ച 2000 രൂപ വരെയുള്ള റിബേറ്റ് ഇനിയുണ്ടാകില്ല
Revised Anticipatory Income Statement
2014-15 സാമ്പത്തിക വര്‍ഷത്തിലെ വരുമാനം മുന്‍കൂട്ടി കണക്കാക്കി പ്രസ്തുത വരുമാനത്തിന് വരാവുന്ന നികുതിയുടെ 12 ല്‍ ഒരു ഭാഗം  2014 മാര്‍ച്ച് മുതല്‍ ഓരോ മാസവും നമ്മുടെ ശമ്പളത്തില്‍ നിന്നും  കിഴിവ് ചെയ്യുന്നുണ്ടായിരിക്കും. എന്നാല്‍ പുതിയ സ്ലാബുകളും ഇളവുകളുമനുസരിച്ച് നമ്മള്‍ നേരത്തെ കണക്കാക്കിയിട്ടുള്ള നികുതിയില്‍ മാറ്റം വരും. ആയത് കൊണ്ട് ഇപ്പോള്‍ പിടിച്ചെടുക്കുന്ന നിരക്കില്‍ വരുന്ന മാസങ്ങളിലും നികുതി പിടിച്ചെടുത്താല്‍ അധികം നികുതിയടക്കുന്ന സാഹചര്യമുണ്ടാകും. അതൊഴിവാക്കുന്നതിന് വേണ്ടി നമ്മുടെ ഡിസ്ബേര്‍സിംഗ് ഓഫീസര്‍മാര്‍ക്ക് ഈ മാസം ഒരു റിവൈസ്ഡ് ആന്‍റിസിപ്പേറ്ററി സ്റ്റേറ്റ്മെന്‍റി നല്‍കി പിടിച്ചെടുക്കുന്ന നികുതി നിരക്കില്‍ മാറ്റം വരുത്താം. ഇതിന് വേണ്ടിയുള്ള പരിഷ്കരിച്ച് Anticipatory Income Statement തയ്യാറായിട്ടുണ്ട്. 
ഇതില്‍ Enter Tax Already deducated during this year എന്നതിന് നേരെ ഈ സാമ്പത്തിക വര്‍ഷത്തില്‍ ഇത് വരെ കിഴിവ് ചെയ്ത  ആകെ നികുതി എന്‍റര്‍ ചെയ്യുക. കൂടാതെ Enter No. of months remaining in this financial year എന്നതിന് നേരെ ഈ മാസം മുതല്‍ അടുത്ത ഫെബ്രുവരി വരെയുള്ള മാസങ്ങളുടെ എണ്ണം നല്‍കണം. അപ്പോള്‍ മൊത്തം വരുന്ന നികുതിയില്‍ നിന്നും ഇതുവരെ അടച്ച നികുതി കുറച്ച് ബാക്കിയുള്ളതിനെ ഇനിയുള്ള മാസങ്ങളില്‍ തുല്യ ഗഡുക്കളാക്കി മാറ്റും. ഇനി ആരെങ്കിലും ഇത്രയും മാസങ്ങള്‍ കൊണ്ട് തന്നെ ആവശ്യത്തിലധികം നികുതി അടച്ചിട്ടുണ്ടെങ്കില്‍ ഇനിയുള്ള മാസങ്ങളില്‍ നികുതി പിടിക്കേണ്ടതില്ല. അധികം അടച്ച നികുതി 2014-15 ലെ റിട്ടേണ്‍ സമര്‍പ്പിച്ചു കഴിഞ്ഞാല്‍ റീഫണ്ടായി ലഭിക്കും

Thanks 
ABDURAHIMAN VALIYA PEEDIYAKKAL,
HSST Commerce
Govt Girls HSS, B.P.Angadi
Tirur 676102,
Malappuram, Kerala, India
Mob : 9539471298    Email : alrahiman@gmail.com 


Income Tax-Duty of DDO

ശമ്പളവിതരണം നടത്തുന്ന ഉദ്യോഗസ്ഥൻ എന്ന നിലയിൽ പ്രധാനാധ്യാപകന് ഇൻകം ടാക്സുമായി ബന്ധപ്പെട്ട് ഏറെ ചുമതലകളുണ്ട് .  ചെറിയ വീഴ്ചകൾക്ക് വലിയ വില നൽകേണ്ടിവരുന്ന സന്ദർഭങ്ങൾ ഏറെയാണ്‌.   കരുതലോടെ കൈകാര്യം ചെയ്യേണ്ട ഈ വിഷയത്തിൽ പ്രധാനാധ്യാപകന്റെ അല്ലെങ്കിൽ ഒരു DDO യുടെ ചുമതലകൾ എന്തൊക്കെയെന്നു നമുക്ക് നോക്കാം.

1.  TAN (Tax Deduction and Collection Account Number) എടുക്കുക - ഓരോ സ്ഥാപനത്തിനും TAN എടുക്കുക എന്നത് ഇതുമായി ബന്ധപ്പെട്ട ഒന്നാമത്തെ ചുമതലയാണ്.  ഏതെങ്കിലും Tin Facilitation Center ൽ ഇത് ലഭിക്കുന്നതിനുള്ള അപേക്ഷ Form 49B യിൽ സമർപ്പിക്കാം.  അപേക്ഷ ഫോറത്തിന്റെ മാതൃകയ്ക്കായി ഇതിൽ ക്ലിക്ക് ചെയ്യുക .  TAN നമ്പറിന്റെ ആദ്യത്തെ 5 സ്ഥാനങ്ങളിൽ ഇംഗ്ലീഷ് വലിയ അക്ഷരങ്ങളും തുടർന്നു വരുന്ന 4 സ്ഥാനങ്ങളിൽ അക്കങ്ങളും അവസാനത്തേത് ഇംഗ്ലീഷ് അക്ഷരവുമായിരിക്കും.  ഇൻകം ടാക്സ് സംബന്ധമായ എല്ലാ രേഖകളിലും TAN രേഖപ്പെടുത്തണമെന്നത് നിർബന്ധമാണ്‌.   TAN നമ്പർ അനുവദിച്ചു കൊണ്ടുള്ള Tan Allotment Letter ഭദ്രമായി സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്.

2.  TRACES ൽ TAN രജിസ്റ്റർ ചെയ്യുക.  -  TRACES അല്ലെങ്കിൽ TDS Reconciliation analysis and  Correction Enabling System എന്ന വെബ്‌ സൈറ്റിൽ നിന്നും നമ്മുടെ സ്ഥാപനത്തിന്റെ  TDS സംബന്ധമായുള്ള വിവരങ്ങൾ ലഭിക്കും.  ഇനി മുതൽ ഓരോ സാമ്പത്തികവർഷത്തിനും അവസാനത്തിൽ DDO ശമ്പളത്തിൽ നിന്നും ടാക്സ് കുറയ്ക്കപ്പെട്ട ജീവനക്കാർക്ക് നൽകേണ്ട Form 16 ന്റെ Part A ഈ TRACES ൽ നിന്നും ഡൌണ്‍ലോഡ് ചെയ്താണ് നല്കേണ്ടത്.Click here for Circular.  ഇതിൽ വരുത്തുന്ന വീഴ്ചയും പിഴയ്ക്ക് കാരണമാകും.  TDS ഫയൽ ചെയ്തപ്പോൾ പറ്റിയ തെറ്റുകൾ തിരുത്തുന്നതിനും ഇത് ആവശ്യമാണ്. 

3. ജീവനക്കാരുടെ PAN കാർഡ്‌ -  ടാക്സ് പരിധിയിൽ വന്നേക്കാവുന്ന എല്ലാ ജീവനക്കാരും PAN കാർഡ്‌ എടുത്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക.  എല്ലാവരുടെയും PAN കാർഡിന്റെ ഒരു കോപ്പി ഫയൽ ചെയ്തു വയ്ക്കുന്നത് നല്ലതാണ്.  TDS Statement ഫയൽ ചെയ്യുമ്പോൾ PAN കാർഡിലെ ഒരു നമ്പർ തെറ്റിപ്പോയാൽ അതും വലിയ പിഴയ്ക്ക് കാരണമാകും.

4. ശമ്പളത്തിൽ നിന്നും ടാക്സ് കുറയ്ക്കുക. - ഓരോ സാമ്പത്തികവർഷത്തിന്റെയും തുടക്കത്തിൽ തന്നെ സ്ഥാപനത്തിലെ എല്ലാ ജീവനക്കാരുടെയും പ്രതീക്ഷിതവരുമാനവും കിഴിവുകളും കണക്കുകൂട്ടി പ്രതീക്ഷിതടാക്സ് കണ്ടെത്തി അതിന്റെ പന്ത്രണ്ടിൽ ഒരു ഭാഗം ഓരോ മാസവും ശമ്പളത്തിൽ നിന്നും കുറയ്ക്കണം.  ടാക്സ് വിഹിതം കുറച്ചതിനു ശേഷമേ ശമ്പളം വിതരണം നടത്താവൂ എന്ന് ഇൻകം ടാക്സ് ആക്ടിന്റെ സെക്ഷൻ 192 നിഷ്കർഷിക്കുന്നു.  ശമ്പളത്തിൽ നിന്നും ടാക്സ് കുറവ് വരുത്തേണ്ട നടപടികൾ പ്രതിപാദിക്കുന്ന ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റ് സർക്കുലർ നമ്പർ  8 -  2013 കേരള ഫിനാൻസ് ഡിപ്പാർട്ട്മെന്റ്  85 - 2013 നമ്പർ സർക്കുലറിലൂടെ നമുക്ക് ഫോർവേഡ് ചെയ്തിരിക്കുന്നു. Click here for Circular.  
      2014 മാർച്ച്‌ മാസത്തെ ബില്ല് തയ്യാറാക്കുന്നതിന് മുമ്പ് തന്നെ ഓരോ ആളുടെയും  2014-15 സാമ്പത്തികവർഷത്തെ ടാക്സ് കണക്കാക്കി ഏപ്രിൽ ആദ്യം കാഷ്  ചെയ്യുന്ന ശമ്പളത്തിൽ തന്നെ കുറയ്ക്കണം.  ടാക്സ് കുറയ്ക്കുന്നതിൽ വീഴ്ച വരുത്തിയാൽ കുറയ്ക്കേണ്ട മാസം മുതൽ കുറച്ച മാസം വരെ ഒരു മാസത്തിന് 1% നിരക്കിൽ DDO പലിശ  അടയ്ക്കേണ്ടി വന്നേക്കാം.  ഈ പലിശ ആ ക്വാർട്ടറിന്റെ TDS ഫയൽ ചെയ്യുന്നതിന് മുമ്പായി അടയ്ക്കണമെന്നും വ്യവസ്ഥയുണ്ട്.   ഇത് കൂടാതെ section 201 പ്രകാരം നടപടികൾക്കും വിധേയമാകാം.
       ഏതെങ്കിലും ജീവനക്കാർക്ക് ലഭിച്ച ശമ്പളത്തിലോ കിഴിവുകളിലോ വലിയ വ്യത്യാസം വന്നത് മൂലം ടാക്സിൽ വലിയ മാറ്റമുണ്ടായാൽ തുടർന്നുള്ള മാസങ്ങളിൽ പിടിക്കുന്ന ടാക്സിനു അതിനനുസരിച്ച് മാറ്റങ്ങൾ വരുത്താം.
       സർക്കാർ സ്ഥാപനങ്ങൾ ടാക്സ് ശമ്പളത്തിൽ നിന്നും നേരിട്ട് കുറയ്ക്കുകയാണ് വേണ്ടത്.  അല്ലാതെ ടാക്സ് കൈയിൽ വാങ്ങി ചലാൻ വഴി ബാങ്കിൽ അടയ്ക്കുന്നത് ശരിയല്ല.

5. TDS Statement ഫയൽ ചെയ്യുക. - ശമ്പളത്തിൽ നിന്നും കുറച്ച ടാക്സിന്റെ കണക്കു മൂന്നു മാസം കൂടുന്ന ഓരോ ക്വാർട്ടറിലും 24Q ഇലക്ട്രോണിക്കലായി തയ്യാറാക്കി അപ്‌ലോഡ്‌ ചെയ്യണം.  Income Tax Department ന്റെ RPU സോഫ്റ്റ്‌വെയർ ഉപയോഗിച്ച് കമ്പ്യൂട്ടറിൽ ഓഫ്‌ ലൈൻ ആയി തയ്യാറാക്കുന്ന fvu file ആണ് Tin Facilitation center വഴി അപ്‌ലോഡ്‌ ചെയ്യുന്നത്.  fvu file തയ്യാറാക്കുന്ന ജോലിയും TIN സെന്ററുകൾ ചെയ്തു തരുന്നുണ്ട്.  ഓരോ TDS Statement ലും വിവരങ്ങൾ കൃത്യമായി ചേർക്കേണ്ടതുണ്ട്.  തെറ്റായ വിവരങ്ങൾ ചേർത്ത് പോയാൽ പിന്നീട്  കറക്ഷൻ സ്റ്റേറ്റ്മെന്റ് കൊടുക്കേണ്ടി വരും.  
 RPU software ഉപയോഗിച്ച് TDS Statement തയ്യാറാക്കാൻ സഹായകമാവുന്ന   പോസ്റ്റിനു  ക്ലിക്ക് ചെയ്യുക. 
   
ഗവണ്മെണ്ട് ഓഫീസുകൾക്ക് TDS Quarterly Statement സമർപ്പിക്കാനുള്ള സമയക്രമം ചുവടെ കൊടുക്കുന്നു.

 Quarter  Period Last date to file Statement
 Q1April, May, June July 31 
Q2 July, August, September October 31 
 Q3October, November, December January 31 
 Q4January, February, March May 15 
  
   ഒന്നാമത്തെ ക്വാർട്ടറിൽ ഏപ്രിൽ, മെയ്‌, ജൂണ്‍ മാസങ്ങളിൽ കാഷ്  ചെയ്ത ബില്ലുകളിൽ കുറച്ച ടാക്സ് ആണ് Q1 ൽ കാണിക്കേണ്ടത്.  അത് മിക്കവാറും മാർച്ച്‌, ഏപ്രിൽ, മെയ്‌ മാസങ്ങളിലെ ശമ്പളത്തിൽ നിന്നും കുറച്ച ടാക്സ് ആയിരിക്കും.ചില ക്വാർട്ടറിൽ രണ്ട്  ബില്ലുകളിൽ നിന്ന് മാത്രവും ചില ക്വാർട്ടറിൽ നാല് മാസത്തെ ബില്ലുകളിൽ ടാക്സ് കുറച്ച സന്ദർഭങ്ങളും ഉണ്ടാവാം.
      നാലാമത്തെ Quarterly Statement ൽ ടാക്സ് അടച്ച എല്ലാവരുടെയും ആ വർഷത്തെ വരുമാനത്തിന്റെ മുഴുവൻ കണക്കും Form 16 ൽ ഉള്ളത് പോലെ ചേർക്കണം.  ഇത് Annual Return of TDS ആണ്.

6. Form 16ൽ TDS Certificate നൽകൽ -  ഇൻകം ടാക്സ് ആക്ടിലെ സെക്ഷൻ 203 അനുസരിച്ച് DDO ഫോറം 16 ൽ ശമ്പളത്തിൽ നിന്നും ടാക്സ് കുറയ്ക്കപ്പെട്ട എല്ലാ ജീവനക്കാർക്കും TDS Certificate നൽകണം.  ഓരോ സാമ്പത്തിക വർഷത്തെയും TDS Certificate അടുത്ത ജൂലൈ 31 ന് മുമ്പായി നൽകേണ്ടതുണ്ട്.       TDS സർട്ടിഫിക്കറ്റിന്റെ Part A നിർബന്ധമായും  TRACES ൽ നിന്നും ഡൌണ്‍ലോഡ് ചെയ്യണം.  (ഇതിൽ വരുത്തുന്ന വീഴ്ചയും പിഴയ്ക്ക് കാരണമാകും.).   Part B നമ്മൾ നിശ്ചിത ഫോറത്തിൽ തയ്യാറാക്കണം.   ഈ Form 16 അനുസരിച്ചാണ്  ഓരോ വ്യക്തിയും Income Tax Return സമർപ്പിക്കുന്നത്.

7. രേഖകൾ സൂക്ഷിക്കൽ -  ഇൻകം ടാക്സ് സംബന്ധമായ എല്ലാ രേഖകളും കൃത്യമായി സൂക്ഷിക്കുക എന്നതും വളരെ പ്രധാനമാണ്.